national

വിമാനം പറത്താൻ ആകില്ലെന്ന് പൈലറ്റ്, ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് വാദം, വലഞ്ഞ് 350-ഓളം യാത്രക്കാർ

ന്യൂഡൽഹി: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിവാനം വീണ്ടും പറത്താൻ ആകില്ലെന്ന് പൈലറ്റ്. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിമാനം പറത്താൻ വിസമ്മതിച്ചത്. ഞാറാഴ്ച പുലർച്ചെ നാല് മണിയോടെ ജയ്പൂരിൽ ഇറക്കിയ വിമാനം അഞ്ച് മണിക്കൂറുകൾക്ക് ശേഷം യാത്ര വീണ്ടും തുടരാൻ അധികൃതർ ആവശ്യപ്പെട്ടപ്പോളാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്.

ഇത് അധികൃതരെയും 350-ഓളംവരുന്ന വിമാനയാത്രക്കാരെയോയും ഒരുപോലെ കുഴപ്പത്തിലാക്കി. ജയ്പൂർ വിമാനത്താവളത്തിൽ എത്തി രണ്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു പൈലറ്റ് യാത്ര പുനരാരംഭിക്കാൻ വിസമ്മതിച്ചത്. ഇയാൾക്കെതിരെ നടപടി എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

വിമാനത്തിൽ 350-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറെ നേരമായിട്ടും യാത്ര ആരംഭിക്കാൻ കഴിയാത്തതോടെ കുറച്ചു പേരെ റോഡ് മാർഗ്ഗം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. മൂന്ന് മണിക്കൂറിന് ശേഷം ബാക്കിയുള്ള യാത്രക്കാരെ പകരം പൈലറ്റ് എത്തി യാത്ര തുടർന്നു.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

16 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

46 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

11 hours ago