kerala

അന്വേഷിക്കുന്നത് അധോലോകസംഘം; കൊടകര അന്വേഷണ തിരക്കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍: പി കെ കൃഷ്ണദാസ്

കോഴിക്കോട് ; കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന തിരക്കഥക്ക് അനുസരിച്ചാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.കുപ്രസിദ്ധരായ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ നേതൃത്വം. കെസുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഒരു ഐ പി എസ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടന്ന കേസാണിത്.ആ പോലീസ് സൂപ്രണ്ട് ബി ജെ പിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞു. ഉടനെ അവരെ ചുമതലയില്‍ നിന്നും മാറ്റി. എന്നിട്ട് പകരം കൊണ്ടുവന്നത് വാളയാറില്‍ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

പൊതുസമൂഹത്തിന്റെ മുമ്ബില്‍ ബി ജെ പിയെ അപമാനിക്കാണ് ശ്രമം. എന്നാല്‍ അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാര്‍ട്ടിയാണ് ബി ജെ പി. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.

Karma News Network

Recent Posts

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

6 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

29 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

42 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

55 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

1 hour ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

2 hours ago