national

27 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; നിശ്ചയിച്ച സമയത്തിനും മണിക്കൂറുകൾക്ക് മുൻപാണ് വിമാനം പോയത്

അമൃത്‌സർ. അമൃത്സറിൽ 27 യാത്രികരെ കയറ്റാതെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകൾക്ക് മുൻപ് വിമാനം പറന്നുയർന്നു. ബുധനാഴ്ചയാണ് സംഭവം. രാത്രി 7.55-ന് പുറപ്പടേണ്ടിരുന്ന സിംഗപ്പൂർ സ്‌കൂട്ട് എയർലൈൻസ് വിമാനമാണ് സമയം പുനക്രമീകരിച്ച് ഉച്ചയ്ക്ക് മൂന്നു മണിക്ക് പറന്നുയർന്നത്.

280 യാത്രക്കാർ സഞ്ചരിക്കാനിരുന്ന വിമാനത്തിൽ 253 പേർ മാത്രമാണ് യാത്ര ചെയ്തത്. യാത്ര നഷ്ടമായ യാത്രക്കാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. വിമാനത്തിന്റെ സമയമാറ്റം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയർലൈൻസ് അധികൃതർ വ്യക്തമാക്കുന്നത്. തങ്ങൾ ഇ-മെയിൽ വഴി സന്ദേശം കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

30 പേർക്ക് ടിക്കറ്റെടുത്ത ട്രാവൽ ഏജന്റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാൻ കാരണം. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂട്ട് എയർലൈൻസ് അധികൃതരിൽനിന്നും അമൃത്‌സർ വിമാനത്താവളത്തിലെ അധികാരികളിൽ നിന്നും ഡിജിസിഎ വിശദാംശങ്ങൾ തേടി.

സമാനമായ സംഭവം ബെംഗളൂരു വിമാനത്താവളത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി-ബെംഗളൂരു ഗോ ഫസ്റ്റ് വിമാനമാണ് 55-ഓളം യാത്രക്കാരെ കയറ്റാതെ പറന്നുയർന്നത്. ഇവർ ഷട്ടിൽ ബസിൽ വിമാനത്തിലേക്ക് പോകുന്നതിനിടയിലാണ് വിമാനം പറന്നുയർന്നത്. തുടർന്ന് ഇവർക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കുള്ള സൗകര്യം ഒരുക്കി.

Karma News Network

Recent Posts

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

28 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago