ഹരിപ്പാട് തത്തയെ എടുക്കാൻ തെങ്ങിൽ കയറിയ പ്ലസ് ടു വിദ്യാർഥി തെങ്ങിൽ നിന്ന് വീണു മരിച്ചു. കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആംബുലൻസ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും, സമീപവാസികളും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുതുകുളം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരി: മധുര മീനാക്ഷി.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…