national

ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ കോൺഗ്രസ്, കപട ലക്ഷ്യങ്ങൾ പൊളിച്ചടുക്കി പ്രധാന മന്ത്രിയും വിശ്വഹിന്ദു പരിഷത്തും

ബംഗളുരു .  ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കർണാടകയിലെ കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ പ്രധാന മന്ത്രിയും വിശ്വ ഹിന്ദു പരിഷത്തും. കോൺ​ഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ കോൺ​ഗ്രസ്സിന്റെ കപട ലക്ഷ്യങ്ങൾ വെളിപ്പെടുത്തി വിശ്വഹിന്ദു പരിഷത്തും പ്രധാന മന്ത്രിയുമുൾപ്പെടെ രം​ഗത്തെത്തിയതോടെ വിഷയം ആളിക്കത്തുകയാണ്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി തുലനം ചെയ്ത കോൺഗ്രസിനെ വിമർശിച്ചാണ് വിശ്വഹിന്ദു പരിഷത്ത് രം​ഗത്തെത്തിയത്. ബജ്‌റംഗ്ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുന്നതിന് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. കോൺഗ്രസ് ബജ്‌റംഗ്ദളിനെ ദേശവിരുദ്ധവും നിരോധിതവുമായ പിഎഫ്‌ഐയുമായി താരതമ്യം ചെയ്യുന്നത് നിർഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങൾ അത് അംഗീകരിക്കില്ല. ബജ്‌റംഗ്ദൾ ഈ വെല്ലുവിളി സ്വീകരിക്കുന്നു, എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ഇതിന് ഉത്തരം നൽകും – വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോൺ​ഗ്രസ്സ് വോട്ട് ബാങ്ക് രാഷ്യട്രീയം നടത്താൻ ശ്രമിച്ചതിനെ പൊളിച്ചടുക്കി കർണാടകയിൽ ഉൾപ്പെടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ് പ്രകടന പത്രിക ഇറക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കോൺ​ഗ്രസ്സ് അടുത്ത പദ്ധതിയുമായ് രം​ഗത്തെത്തിയത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും എന്ന് കർണ്ണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെ പി പ്രഖ്യാപിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തം വിട്ടിരുന്ന കോൺ​ഗ്രസ്സ്സ് വീണ്ടും വിവാദ​ത്തിന് ഒരു വക കൂടെ ഒരുക്കി എന്നതാണ് വസ്തുത. ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്.

നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. കർണാടക തിരഞ്ഞെടുപ്പിനെ തുടർന്ന മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്ത് കളഞ്ഞതോടെ കോൺ​ഗ്രസ്സിന്റെ വോട്ട് ബാങ്ക് പദ്ധതി പൊളിഞ്ഞു. അതിന് പകരമായാണ് ഇപ്പോൾ ഒരു ബന്ധവുമില്ലാതെ ബജ്‌റംഗ്ദളിനെ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി തുലനം ചെയ്ത കോൺഗ്രസിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതികരിച്ച് പ്രധാന മന്ത്രിയും രം​ഗത്തെത്തി. കോൺഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്‌നം. ഇപ്പോൾ ജയ് റാം വിളിക്കുന്നവരും പ്രശ്നക്കാരാണ് എന്നാണ് അദ്ദേഹം കോൺ​ഗ്രസ്സിനെ കളിയാക്കി പറഞ്ഞത്.

 

ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സംസകാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.

സംഘപരിവാർ സംഘടനയായ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രിക എന്തായാലും ജനം ഇപ്പോൾ ചർച്ചയാക്കിയിട്ടുണ്ട്. അതേസമയം ഇത് മുസ്ലിം പ്രീണനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയെന്ന് ബിജെപി തിരിച്ചടിച്ചു. സംവരണ വിഷയത്തിലടക്കം കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

 

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

8 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

23 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

56 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

57 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago