columns

മോദിക്ക് സപ്തതി മംഗളം, പട്ടിണിയിലും കുടിലിലും നിന്ന് ഉലക നായകനായി

KARMA WEB SPECIAL നരേന്ദ്രമോദിക്ക് ഇന്ന് സപ്തതി തികയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള നരേന്ദ്ര മോദിയുടെ ആവേശമുണര്‍ത്തുന്ന ജീവിതയാത്രയ്ക്കു തുടക്കമാകുന്നത് ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ പെട്ട വഡ്‌നഗര്‍ എ ചെറുപട്ടണത്തിന്റെ ഇടവഴികളില്‍നിന്നാണ്.ഇന്ത്യ സ്വതന്ത്രമായി മൂന്നു വര്‍ഷം പിന്നിട്ട ശേഷം,1950 സെപ്റ്റംബര്‍ 17നാണു ജനനം.സ്വതന്ത്രഭാരതത്തില്‍ പിറന്ന ആദ്യത്തെ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.ദാമോദര്‍ദാസ് മോദിക്കും ഹീരബ മോദിക്കും പിറന്ന മൂന്നാമത്തെ കുഞ്ഞാണ്‌ നരേന്ദ്ര മോദി.ലളിതമായ ജീവിതം നയിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു അവരുടേത്.480 അടിയോളം മാത്രം വിസ്തീര്‍ണമുള്ള ഒറ്റനില വീടാണ് ഉണ്ടായിരുന്നത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലത്തില്‍ പഠനത്തില്‍നിന്ന് ഇടവേള കണ്ടെത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബം നടത്തിയിരുന്ന ചായക്കടയില്‍ ജോലി ചെയ്യേണ്ടിവന്നു.വിദ്യാര്‍ഥിയായിരിക്കെ ഉല്‍സാഹവാനായിരുന്നു നരേന്ദ്ര മോദി സംവാദങ്ങളില്‍ ഏര്‍പ്പെടാനും പുസ്തകങ്ങള്‍ വായിക്കാനും താല്‍പര്യം കാട്ടിയിരുന്നുവെന്ന് സ്‌കൂളില്‍ കൂടെ പഠിച്ചവര്‍ ഓര്‍ക്കുന്നു.നാട്ടിലെ ലൈബ്രറിയിലിരുന്നു മണിക്കൂറുകളോളം പുസ്തകം വായിക്കുന്ന ശീലമുണ്ടായിരുന്നു മോദിക്കെന്നും ബാല്യകാല സുഹൃത്തുക്കള്‍ പറയുന്നു. കുട്ടിയായിരിക്കെ,ഇഷ്ടപ്പെട്ട വിനോദം നീന്തലായിരുന്നു.

സമപ്രായക്കാരായ മറ്റു കുട്ടികളില്‍നിന്നു വ്യത്യസ്തമായിരുന്നു ബാലനായിരിക്കെ നരേന്ദ്ര മോദിയുടെ ചിന്തകള്‍.നൂറ്റാണ്ടുകള്‍ മുന്‍പ് ബുദ്ധമത പഠനത്തിന്റെയും ആധ്യാത്മികതയുടെയും കേന്ദ്രമായിരുന്ന വഡ്‌നഗറിന്റെ സ്വാധീനമായിരിക്കാം ഇതിനു കാരണമെന്നാണു വിലയിരുത്തല്‍.സമൂഹത്തില്‍ ഗുണപരമായ മാറ്റം യാഥാര്‍ഥ്യമാക്കണമെന്നു കുട്ടിക്കാലം മുതല്‍ തന്നെ നരേന്ദ്ര മോദി ആഗ്രഹിച്ചു.(മോദിയും അമ്മ ഹീരാബെന്നും,70 വർഷം മുമ്പ് ഈ അമ്മ ജന്മം നല്കിയ മകനാണ്‌ രാജ്യത്തേ നയിക്കുന്നത്)
ആത്മീയതയിലേക്കു നയിച്ചതു സ്വാമി വിവേകാനന്ദന്റെ കൃതികള്‍ വായിച്ചുണ്ടായ അറിവാണ്.ഇത് ഇന്ത്യയെ ലോക ഗുരു ആക്കിത്തീര്‍ക്കണമെന്ന വിവേകാനന്ദ സ്വാമിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി യത്‌നിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

ഇന്ത്യ ചുറ്റിക്കാണുന്നതിനായി 17-ാം വയസ്സില്‍ വീടു വിട്ടിറങ്ങി.ഓരോ പ്രദേശത്തിന്റെയും സംസ്‌കാരത്തെ തൊട്ടറിഞ്ഞുള്ള യാത്ര പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തു.തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജീവിതത്തില്‍ എന്തു നേടണമെന്ന നിശ്ചയദാര്‍ഢ്യമുള്ള പുതിയ മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു
നരേന്ദ്രമോദിയെ മറ്റുള്ളവരിൽ നിന്നും.വ്യത്യസ്തനാക്കുന്നത് എന്താണ്…ഒരു വിഷയത്തിൽ പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ്.ഒരിക്കലും ആ ഒരു ആർക്കും വിട്ടുകൊടുക്കാറുമില്ല.

ഉറ്റ സുഹൃത്തക്കൾ എന്നുപറയാൻ ആരും ഇല്ലാത്ത ഒരു മനുഷ്യൻ അതാണ് നരേന്ദ്രമോദി.പലപ്പോഴും ഏകാകിയായി നടക്കുന്ന അദ്ദേഹത്തിന്റെ സുഹൃത് അമിത്ഷാ ആണ്.മോദിയുടെ മറ്റൊരു സവിശേഷത ടെക്‌നോളജിയോട്ഉള്ള ആ രാധനയാണ്.നെറ്റിൽ കയറി പതിവായി തന്നെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നത് വായിക്കും.പുതിയ കാര്യങ്ങൾ പഠിക്കാൻ മോദിക്ക് ഒരു പാട് താല്പര്യം ആണ്..കൃത്യം അഞ്ചുമണിക്കൂര്‍ മാത്രം.ഉറക്കം ശീലമുള്ള അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം യോഗ തന്നെയാണ്.നാലു മുപ്പതിന് ഉണർന്നാൽ ദേഹശുചിത്വത്തിന് ശേഷം ഒരുമണിക്കൂര്‍ യോഗ അഭ്യസിക്കും.

പതിവായ പ്രഭാത സവാരിയും പത്രവായനയും മോദിയുടെ ശീലങ്ങളാണ്.ശുചിത്വത്തിൽ അമിത ശ്രദ്ധയാണ് അദ്ദേഹത്തിന് ഓഫീസും വീടും വൃത്തിയായും വെടിപ്പായും വെയ്ക്കണമെന്ന് നിർബന്ധം.സസ്യാഹാരിയാണ് മോദി. ഇഷ്ടമുള്ള ഭക്ഷണം ബക്രി എന്നറിയപ്പെടുന്ന ഗുജറാത്തി റൊട്ടിയും കിച്ചടിയുമാണ്. ഗുജറാത്തിലെ താലിയും പ്രിയപ്പെട്ട ആഹാരമാണ്. ഭക്ഷണം പാകം ചെയ്യാനും മോദിക്ക് നല്ല വശം. …

സൗന്ദര്യത്തേക്കുറിച്ച് തികഞ്ഞ ബോധവാനാണ് മോദി.കുര്‍ത്തയും പൈജാമയുമാണ് ഇഷ്ടവേഷം.മുമ്പൊക്കെ കടുത്ത വര്‍ണങ്ങളിലുള്ള കുര്‍ത്ത ധരിച്ചിരുന്നു.ഇപ്പോള്‍ ഇളം..നിറത്തോടാണ് കൂടുതൽ പ്രീയം..മോദി ധരിക്കുന്ന കുര്‍ത്തയും മുറിക്കയ്യന്‍ ഷര്‍ട്ടു ഇന്ന് ഫാഷന്‍ ട്രെന്‍ഡുകളാണ്….മോദി ധരിക്കുന്ന കുര്‍ത്തയും മുറിക്കയ്യന്‍ ഷർട്ടും മോഡി കുർത്ത എന്ന പേരിൽ ഇപ്പൊ ട്രെൻഡ് ആണ്…..ചുളിവുകളില്ലാത്ത കൃത്യമായി ഇസ്തിരിയിട്ട വസ്ത്രങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ട്. മുടി ചീകിയൊതുക്കുന്ന കാര്യത്തിലും മോദിക്ക് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്..എപ്പോഴും ഒരു ചീപ്പ് പോക്കറ്റിലുണ്ടാകും.മുടിയഴകിനേപ്പറ്റി തികഞ്ഞ ജാഗ്രതയുമുണ്ട്.എവിടെപ്പോയാലും ഒരു ഷാള്‍ ഉപയോഗിക്കാനായി കൈയില്‍ കരുതു സ്വഭാവം അദ്ദേഹത്തിനുണ്ട്..മോദിക്ക് …..ഏറ്റവും ഇഷ്ടം ചന്ദനത്തിനോടും റിസ്റ്റ് വാച്ചിനോടും…… കണ്ണിൽ നോക്കി സംസാരിക്കാൻ ആണ് അദ്ദേഹത്തിന് താല്പര്യം. പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കും.

സ്വാമി വിവേകാനന്ദനാണ് മോദിയുടെ ആരാധാനാ വിഗ്രഹം.അദ്ദേഹത്തോടുള്ള ആരാധന മൂലം രാമകൃഷ്ണ മിഷന്റെ ആശ്രമങ്ങളിലും ബേലൂര്‍ മഠത്തിലും താമസിച്ചിട്ടുണ്ട്.ബ്രഹ്മചാരിയായി ജീവിക്കാന് ആണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. മോദി കവിതക്കമ്പക്കാരനാണ്.ഗുജറാത്തിയില്‍ കവിത എഴുതിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താത്പര്യമുണ്ട്.

താനെടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനം തന്നെ മോദി.നടത്തിയിട്ടുണ്ട്. ഹിന്ദിയാണ് പ്രിയപ്പെട്ട ഭാഷ……മോദിയുടെ പ്രസംഗവും പ്രത്യേകതയുള്ളതാണ്. നിര്‍ത്തി നിര്‍ത്തി പ്രത്യേകമായി പറയേണ്ട കാര്യങ്ങള്‍ക്ക് ഉന്നല്‍ കൊടുത്താണ് മോദിയുടെ പ്രസംഗം……തനിക്ക് സ്വന്തമായി ഡിസൈനർ ഉണ്ടെന്നുള്ളത് ഒരു ആരോപണം മാത്രമാണെന്നാണ് മോഡി ഒരിക്കൽ പറഞ്ഞത്. തൻ ധരിക്കുന്ന കുർത്തയുടെ ഡിസൈനർ തൻ തന്നെയാണെന്നും,പെട്ടെന്ന് ഒരു ദിവസം ആദ്യം ഉപയോഗിച്ചിരുന്ന മുഴുക്കയ്യൻ കുർത്ത സൗകര്യത്തിനു ചെറുതാക്കിയെന്നും അത് പിന്നീട് ഫാഷൻ ആയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഏത് അവസ്ഥയിലും വൃത്തിയായി വസ്ത്രം ധരിക്കുകയെന്നത് തന്റെ നിര്ബന്ദഹമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Karma News Editorial

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

19 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

42 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

46 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago