കൊച്ചി: തിങ്കളാഴ്ച ദ്വിദിന സന്ദർശനത്തിന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. കൊച്ചി വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തേവര ജംഗ്ഷൻ മുതൽ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ റോഡ് ഷോയിൽ ജനപങ്കാളിത്തം വിചാരിക്കുന്നതിലും അധികം എത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ റോഡ് ഷോ നീട്ടിയത്.
കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് ഷോക്ക് ശേഷം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് യുവം കോൺക്ലേവിൽ പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിക്കും. അടുത്ത ദിവസം രാവിലെ 9:25ന് കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്ക് പുറപ്പെടും.
തിരുവനന്തപുരം വിമാനത്താവളത്തിൽ 10:15 ന് എത്തുന്ന അദ്ദേഹം 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. ശേഷം മടങ്ങും.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…