topnews

വന്ദേഭാരത് ട്രെയിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുള്ളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വന്ദേഭാരത് സിപി-1 കോച്ചിൽ കയറിയ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. തങ്ങൾ കരുതി വെച്ചിരുന്ന ചിത്രങ്ങളും മറ്റും കുട്ടികൾ. പ്രധാനമന്ത്രിക്ക് കൈമാറി. വന്ദേഭാരത് ട്രെയിൻ ഉദ്‌ഘാടനത്തിന് മുൻപാണ് അദ്ദേഹം കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര വിദ്യാലയത്തിലെ കുട്ടികളാണ് വന്ദേഭാരത് ട്രെയിനുള്ളിൽ ഉണ്ടായിരുന്നത്.
പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വന്ദേഭാരത് ട്രെയിനുള്ളിൽ കയറിയിരുന്നു.

കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തു. മലയാളികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് തലസ്ഥാനത്ത് പച്ചക്കൊടി കിട്ടിയിരിക്കുന്നത്. ഇതോടെ കേരളത്തിലും വന്ദേ ഭാരത് എന്നത് യാഥാർഥ്യമായിരിക്കുന്നു. ഫ്ലാഗ് ഓഫിന് ശേഷം വന്ദേ ഭാരത് ആദ്യ ഓട്ടം തുടങ്ങി. മിന്നൽ വേഗതയിൽ പാഞ്ഞ ട്രെയിൻ കണ്ടു നിന്നവർക്ക് ആവേശക്കാഴ്ചയായി.

ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉദ്‌ഘാടനത്തിന് ശേഷം അദ്ദേഹം കേരളത്തിലെ ആദ്യത്തെ വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യുന്നുന്നതാണ്. ഒപ്പം തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന് മോദി തറക്കല്ലിടും. ഇത് രാജ്യത്തെ തന്നെ ആദ്യത്തേതാണ്. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന്റെ വിജ്ഞാന രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമാകും എന്നാണു കണക്കാക്കുന്നത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

19 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

20 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

36 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

44 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

45 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago