topnews

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും, തിരഞ്ഞെടുക്കുന്നവർക്ക് വന്ദേഭാരതിൽ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാനും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ഉദ്ഘാടത്തിന് ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും. 12 മുതൽ 18വരെ പ്രായപരിധിയുള്ള വിദ്യാർഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇതിനായി വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ നൽകാൻ സ്‌കൂളുകളോട് അധികൃതർ നിർദേശം നൽകി. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് വന്ദേഭാരതിൽ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാനും അദ്ദേഹവുമായി സംവദിക്കാനും അവസരം ലഭിക്കും.

കലാരംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനാണ് റെയിൽവേ നിർദ്ധേശം. ഇത് സംബന്ധിച്ച് റെയിൽവേ സ്‌കൂളുകൾക്ക് കത്തയച്ച് പറഞ്ഞു.ഏപ്രിൽ 25- നാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഉദ്ഘാടന ദിവസം തിരുവനന്തപുരം മുതൽ കൊല്ലം വരെ അദ്ദേഹം യാത്ര ചെയ്യും. യാത്രയ്‌ക്കിടയിൽ പ്രധാനമന്ത്രി യാത്രക്കാരുമായും സംവദിക്കും.

വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസർകോട് വരെയായിരുന്നു യാത്ര. രാവിലെ 5.20ന് പുറപ്പെട്ട ട്രെയിൻ 1.10നാണ് കാസർകോട് എത്തിയത്. 7 മണിക്കൂർ 50 മിനിട്ടാണ് യാത്രയ്‌ക്കെടുത്തത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

11 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

17 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

43 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago