topnews

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

14ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ജൂൺ 23, 24 തീയതികളിൽ വെർച്വലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ബ്രിക്‌സ് ഉച്ചകോടിയിയിൽ ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, എസ് ആന്റ് ടി, ഇന്നൊവേഷൻ, കൃഷി, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, എംഎസ്എംഇകൾ തുടങ്ങിയ മേഖലകളിലെ ഇൻട്രാ-ബ്രിക്സ് സഹകരണം, കൊവിഡ്-19, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കുന്നതാണ്.

ഉച്ചകോടിക്ക് മുമ്പ്, 22-ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിലും മോദിയുടെ റെക്കോർഡ് ചെയ്‌ത പ്രസംഗം കേൾപ്പിക്കും. ചൈനയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കുന്നതാണ്.

എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായുള്ള ആശങ്കയും വിഷ‌യങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി ബ്രിക്സ് മാറിയിരിക്കുന്നെന്നും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം നിരന്തരം ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Karma News Network

Recent Posts

ഓട്ടോഡ്രൈവറെ വെട്ടിക്കൊന്ന സംഭവം, പിന്നിൽ അമ്മയോട് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യം

കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ…

10 mins ago

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8ന്, പ്ലസ് ടു,വിഎച്ച്എസ്ഇ ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 8ന് വൈകിട്ട് മൂന്നു മണിക്ക് നടത്തും. പ്ലസ്ടു/ വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി…

16 mins ago

യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ മരിച്ചു

ഹരിപ്പാട്: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ്…

42 mins ago

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി.…

42 mins ago

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

1 hour ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

1 hour ago