entertainment

നൂറ് വര്‍ഷം ആയുസ് നല്‍കട്ടെ, സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസയുമായി നരേന്ദ്രമോദി; പങ്കുവെച്ചത് സംസ്‌കൃത ശ്‌ളോകത്തോടൊപ്പം

മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ഹീറോ സുരേഷ്‌ഗോപിയുടെ പിറന്നാള്‍ ദിവസമാണിന്ന്. ഇന്നലെ മുതല്‍ താരത്തിന് ആശംസാ പ്രവാഹമായിരുന്നു. ചലച്ചിത്ര രംഗത്തും സാമൂഹ്യ സേവന രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാമുളള നിരവധിയാളുകള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളും താരത്തിന് ആശംസയുമായി എത്തിയിരുന്നു.

എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും വിലപ്പെട്ട ആശംസയും രാജ്യസഭാംഗമായ അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. മറ്റാരുടേതുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള ആശംസയാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. നൂറ് വര്‍ഷം ആയുസ് നല്‍കി ഭഗവാന്‍ രക്ഷിക്കട്ടെ എന്നുളള സംസ്‌കൃത ശ്‌ളോകത്തോടൊപ്പം ആശംസയര്‍പ്പിക്കുന്ന മംഗളപത്രമാണ് പ്രധാനമന്ത്രി മലയാളത്തിന്റെ പ്രിയ നടന് നല്‍കിയത്.

ഈ സുദിനം അങ്ങേക്ക് സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നല്‍കട്ടെ. മാത്രമല്ല സമ്പന്നമായ പൊതുജീവിതത്തിലെ അനുഭവങ്ങള്‍ താങ്കള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിന് ഇനിയും ഉപയോഗിക്കാന്‍ കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനാമാ താരത്തിന് പ്രധാനമന്ത്രി ആശംസ അറിയിക്കുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

23 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

50 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago