ന്യൂഡല്‍ഹി. ഇന്ന് ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണ്. നമ്മുടെ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തിന്റെ കൂട്ടായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സംരാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് ഇന്ത്യയുടെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലായിരുന്നു സ്വാതചന്ത്യത്തിന് മുന്‍പ് ഈ കെട്ടിടം. എന്നാല്‍ സ്വാതന്ത്ര്യത്തിന ശേഷം ഇത് ഇന്ത്യയുടെ പാര്‍ലമെന്റായി. ചരിത്ര പരമായ കെട്ടിടത്തോടെ നാം യാത്ര പറയാന്‍ ഒരുങ്ങുകയാണ്. വിദേശ ഭരണാധികാരികളാണ് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനം എടുത്തത് എന്നത് ശരിയാണ്. എന്നാല്‍ നിര്‍മാണത്തിനായി വിയര്‍പ്പ് ഒഴുക്കിയത് ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്ര കുടുംബത്തില്‍ ജനിച്ച ഒരു കുട്ടിക്ക്, റെയില്‍വേ പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങിയ ബാല്യമുള്ള ഒരാള്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. ജനങ്ങളില്‍ നിന്നും ഇത്ര അധികം സ്നേഹം ലഭിക്കുമെന്ന് താന്‍ കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണ്.
സാങ്കേതിക വിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ് 140 കോടി ജനങ്ങളുടെ കരുത്ത് എന്നിങ്ങനെ ഒരു പുതിയ ഇന്ത്യയെ തന്നെ ലോകം അറിഞ്ഞു. ഇന്ന് വീണ്ടും ഇന്ത്യയുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജി20 വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…