crime

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവ്. കൊടുങ്ങല്ലൂര്‍ ഊളക്കല്‍ അബ്ദുള്‍ റഹീ(46)മിനാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍. രവിചന്ദര്‍ കഠിനതടവും രണ്ടുവര്‍ഷം വെറും തടവും 1,10,000 രൂപ ശിക്ഷയും വിധിച്ച് ഉത്തരവിട്ടത്.

2018 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. പത്മരാജന്‍ റജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എന്‍.എസ്. സലീഷ്, ടി.എസ്. സിനോജ്, പി.സി. ബിജുകുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ 19 സാക്ഷികളേയും 29 രേഖകളും ഏഴ് തൊണ്ടിവസ്തുക്കളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.

പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം പിഴയടയ്ക്കാനും പിഴ അടച്ചില്ലങ്കില്‍ ആറുമാസം വെറും തടവിനും, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുവര്‍ഷം വെറും തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും പിഴ അടക്കാതിരുന്നാല്‍ ഒരു മാസം വെറുംതടവിനുമാണ് കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.

Karma News Network

Recent Posts

മോദി അധികാരത്തിലേറും ,ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു, രാജീവ് ചന്ദ്രശേഖർ

എല്ലാ എക്സിറ്റ് പോളുകളും ബിജെപി യുടെ വിജയം പ്രവചിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ…

7 mins ago

ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന , സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു…

33 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ; 9 മണിയോടെ ആദ്യഫല സൂചനകൾ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പുറത്തു വരൻ മണിക്കൂറുകൾ മാത്രം ബാക്കി ആകുമ്പോൾ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി…

1 hour ago

മോദിയുടെ ഗ്യാരണ്ടി ഓൺ, ഇന്നെത്തിയ നിക്ഷേപം 12.48 ലക്ഷം കോടി

രാജ്യത്തേ ഓഹരി വിപണിയിൽ ഇന്ന് അധികമായി എത്തിയത് 12.48 ലക്ഷം കോടിയുടെ പുതിയ നിക്ഷേപം. നരേന്ദ്ര മോദി വീണ്ടും തുടരും…

2 hours ago

പാക്ക് ചാരൻ, ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ജീവിത കാലം മുഴുവൻ തടവിനു വിധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് പ്രകാരം മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ്…

2 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് ലോകറെക്കോർഡിലേക്ക് ; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം

ലോകം കണ്ട ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് . ഇന്ത്യൻ തെരെഞ്ഞെടുപ്പ് ലോക റെക്കോർഡിലേക്ക് .ഇത്തവണ ഏറ്റവും കൂടുതൽ ജനങ്ങളെ പോളിങ്…

3 hours ago