crime

വിഷം നല്‍കിയത് തമിഴ്‌നാട്ടില്‍; നിയമോപദേശം തേടി അന്വേഷണ സംഘം

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് നിയമപരമായ ആശയക്കുഴപ്പം. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാലാണ് തുടരന്വേഷണത്തില്‍ നിയമപരമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുന്നത്.

ഗ്രീഷ്മ ഷാരോണിന് വിഷം നല്‍കിയത് ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചാണ് ഈ വീട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ ചിറയിലാണ് സംഭവം നടക്കുന്നത്. ഇത് തമിഴ്‌നാട്ടിലെ പളുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശ്ശാല പോലീസ് സ്‌റ്റേഷനിലായിരുന്നു. കേസില്‍ മുന്ന് പ്രതികളെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് നിയമപ്രശ്‌നമുണ്ടോ അതോ പ്രതികളെ തമിഴ്‌നാടിന് കൈമാറേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് നിയമോപദേശം തേടിയത്.

കേസില്‍ തമിഴ്‌നാട് പോലീസും കേരള പോലീസും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് ഗ്രീഷ്മ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം ആത്മഹത്യാ ശ്രമത്തിന് ഗ്രീഷ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ തെളിവ് നശിപ്പിച്ചതിന് കൂട്ടുനിന്ന ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കളിയിക്കാവിളയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ചൊവ്വാഴ്ച പ്രത്യേക വൈദ്യ സംഘം ഗ്രീഷ്മയെ പരിശോധിക്കും. സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ പോലീസ് സ്വീകരിക്കുക. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ആരോഗ്യ നില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്‍കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago