topnews

കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്ക് വ്യാജ രേഖയുമായി എത്തിയ യുവതി പോലീസ് പിടിയില്‍

കൊല്ലം. കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ വ്യാജ രേഖയുമായി ജോലിക്കെത്തിയ യുവതി പോലീസ് പിടിയില്‍. ശനിയാഴ്ച രാവിലെയാണ് എഴുകോണ്‍ സ്വദേശി ആര്‍ രാഖി വ്യാജരേഖയുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്. രാഖി കുടുംബത്തോടൊപ്പമാണ് ജോലിയ്ക്കായി എത്തിയത്. റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായിട്ടുള്ള പിഎസ്സിയുടെ അഡൈ്വസ് മെമ്മോ അടക്കമായിട്ടാണ് എത്തിയത്.

തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് രേഖ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്കും പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് രേഖയും കുടുംബവും കൊല്ലത്തെ പിഎസ്സി റീജനല്‍ ഓഫീസിലെത്തി ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയതായി ആരോപിച്ചു.

തുടര്‍ന്ന് പിഎസ്സി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും രേഖ വ്യാജമാണെന്ന് തെളിയുകയായിരുന്നു. അതേസമയം രാഖി കുറ്റം സമ്മതിച്ചതായിട്ടാണ് പോലീസ് പറയുന്നത്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിലെ മാനസിക സംഘര്‍ഷത്തില്‍ ചെയ്തതാണെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം രാഖിയുടെ കുടുംബത്തിനും ഭര്‍ത്താവിനും രേഖകള്‍ വ്യാജമാണെന്ന വിവരം അറിയില്ലെന്നാണ് പോലീസ് നിഗമനം. സെക്രട്ടേറിയേററ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102-ാം റാങ്കുണ്ടെന്ന് രാഖി പറഞ്ഞിരുന്നു. എന്നാല്‍ രാഖി പരീക്ഷ എഴുതി എന്ന് പറയുന്ന സ്‌കൂളില്‍ ആ ദിവസം പരീക്ഷ നടന്നിട്ടില്ല.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago