kerala

ബാങ്കിനു മുന്നിൽ വരി നിന്നയാൾക്ക് പിഴ; ചോദ്യം ചെയ്ത പതിനെട്ടുകാരിക്കും പിഴ ഇട്ട് പൊലീസ്

കൊല്ലം: കൊല്ലം ചടയമംഗലത്ത് പിഴയടക്കുന്നത് ചോദ്യം ചെയ്ത യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന് മുന്നിലെ തിരക്ക് നിയന്ത്രിയ്‌ക്കുന്നതിനിടെ പോലീസും യുവതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നല്‍കിയതിന്റെ പേരിലായിരുന്നു തര്‍ക്കം. ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്കെതിരെയാണ് പോലീസ് കേസ്.

ബാങ്കിനു മുന്നില്‍ ക്യൂവില്‍ നിന്നയാള്‍ കൊറോണ മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പോലീസ് പിഴ ഈടാക്കിയിരുന്നു. എന്നാലിത് ചോദ്യം ചെയ്ത യുവതിയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസും പെണ്‍കുട്ടിയും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. എടിഎമ്മില്‍ പണമെടുക്കാന്‍ വന്നതായിരുന്നു ഗൗരിനന്ദ. എടിഎമ്മിന് മുന്നില്‍ വലിയ രീതിയില്‍ തിരക്ക് ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിയ്‌ക്കാനെത്തിയതായിരുന്നു പോലീസ്. എന്നാല്‍ ക്യൂവില്‍ നിന്നയാള്‍ സാമൂഹിക അലകം പാലിച്ചില്ലെന്ന പേരില്‍ പോലീസ് പിഴ ഈടാക്കുകയായിരുന്നു.

ആദ്യം ആ വ്യക്തിയും പോലീസുമാണ് വാക്ക് തര്‍ക്കം ഉണ്ടായത്. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് കാരണം. മൂന്നര മിനിറ്റോളം പോലീസുമായുള്ള വാക്കേറ്റം നീണ്ടു. എന്തുകൊണ്ട് പോലീസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന മറുചോദ്യവും പെണ്‍കുട്ടി ചോദിച്ചു. ശേഷം ഇന്നലെ വൈകിട്ടോടെ പെണ്‍കുട്ടിയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

 

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

40 mins ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

1 hour ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

2 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

2 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

3 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

4 hours ago