topnews

കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി, പിടികൂടി പോലീസ്

നെടുമങ്ങാട്: കൈക്കുഞ്ഞ് അടക്കമുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. കാമുകനും യുവതിക്കൊപ്പം പോലീസ് പിടിയിലായി. അരശുപറമ്പ് പാപ്പാകോണത്ത് വീട്ടില്‍ ശാരദ മകള്‍ ഇസക്കി അമ്മാള്‍ എന്ന 29 കാരിയും തൂത്തുക്കുടി ജില്ലയിലെ ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ല്‍ താമസിക്കുന്ന സെളെരാജന്‍ മകന്‍ അശോക് കുമാര്‍ എന്ന 32കാരനുമാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

അരശുപറമ്പ് തോട്ടുമുക്ക് പണയില്‍ വാടകവീട്ടിലാണ് ഇസക്കി അമ്മാള്‍ കഴിഞ്ഞിരുന്നത്. വിവാഹിതയായ ഇവര്‍ക്ക് ഒമ്പത് വയസുള്ള ഒരു കുട്ടിയും മുലകുടി മാറാത്ത ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഈ രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് വിവാഹിതനും മൂന്നരയും ഒന്നരയും വയസുള്ള കുട്ടികളുടെയും പിതാവായഅശോക് കുമാറിനൊപ്പം ഒളിച്ചോടിയത്.

ഇസക്കി അമ്മാളിന്റെ ഭര്‍ത്താവ് മുത്തുകുമാറാണ് ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ മാസം 26ന് പരാതി നല്‍കിയത്. പരാതിയില്‍ നെടുമങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് വ്യക്തമായി. തുടര്‍ന്ന് കോയമ്പത്തൂര്‍ രത്‌നപുരിയില്‍ നിന്നും ഇരുവരെയും പോലീസ് പിടികൂടുകയും ചെയ്തു. നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സൂര്യ, എഎസ്‌ഐ നൂറുല്‍ ഹസന്‍, പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Karma News Network

Recent Posts

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

8 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

12 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

49 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

54 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

2 hours ago