കാണാതായ പെൺകുട്ടിയെ കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. പ്രതിയെ വേഗം പിടികൂടാനായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി. ആലുവയിൽ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേസിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം. പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി മൊഴി നൽകിയത് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനാണെന്നും പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആലുവ റൂറൽ എസ്.പി. വിവേക് കുമാർ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രതിയായ അഫ്സാക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നൽകിയാണ് ഇയാൾ കുഞ്ഞിനെ തട്ടികൊണ്ട് പോയത്. കുഞ്ഞുമായി ഇയാൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും വെങ്ങനാരൂരിലുമായി വിവിധ സ്ഥലങ്ങളിൽ കുഞ്ഞിനായി തിരച്ചിൽ നടത്തിയിരുന്നു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…