kerala

കൊറോണ ഡ്യൂട്ടിക്കിടെ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍, വീട്ടില്‍ പോകാനാവാതെ നടുറോഡില്‍ കേക്ക് മുറിച്ച് പോലീസായ അച്ഛന്‍

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശം പാലിച്ച് ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും കര്‍മ്മ നിരദരായി പ്രവര്‍ത്തിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. വീടും സ്വന്തക്കാരെയും ഉപേക്ഷിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. കൊറോണ കാലമായതോടെ വീട്ടിലേക്ക് പോകാനോ മക്കളെ ഒരു നോക്ക് കാണാനോ പോലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാറില്ല.

ഇത്തരത്തില്‍ മക്കളെ കാണാനോ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനോ കൊറോണ കാലം സമ്മതിക്കാത്തതിനാല്‍ മക്കളുടെ ഒന്നാം പിറന്നാള്‍ റോഡരികില്‍ നിന്നും ആഘോഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. തൃശ്ശൂരിലെ പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉണ്‍മേഷാണ് തന്റെ ഇരട്ട കുട്ടികളുടെ പിറന്നാള്‍ റോഡരികില്‍ നിന്നും ആഘോഷിച്ചത്.

റോഡരികില്‍ കേക്ക് മുറിച്ച് ആയിരുന്നു ആഘോഷം. കൊറോണ പ്രതിരോധ ഡ്യൂട്ടിയുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും സാധിച്ചിരുന്നില്ല. ഉണ്‍മേഷിന്റെ മക്കളുടെ പിറന്നാള്‍ ആണെന്ന് മനസ്സിലാക്കിയതോടെ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍ രാജേഷ് കെ മേനോന്‍, ഉണ്‍മേഷിന്റെ അടുത്ത് എത്തുകയും ആഘോഷം ഡ്യൂട്ടി സ്ഥലത്ത് തന്നെ നടത്തുവാന്‍ താത്പര്യം പ്രകടിപ്പപിക്കുമായിരുന്നു.

പുഴയ്ക്കല്‍ ശോഭാ സിറ്റിക്കു സമീപം വാഹനപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷ് ഇക്കാര്യം സമ്മതിക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് കേക്ക് മുറിച്ചുനല്‍കി പിറന്നാളാഘോഷിക്കുകയും ചെയ്തു. കുട്ടികളേയും ഭാര്യയേയും വീഡിയോകോളില്‍ വിളിച്ച ശേഷമായിരുന്നു കേക്ക് മുറി. ഈ വേറിട്ട ആഘോഷം സിറ്റി പോലീസാണ് ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസുകാരന്റെ ഇരട്ടിക്കുട്ടികളുടെ പിറന്നാള്‍ ആഘോഷം റോഡരികില്‍

പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്‍മേഷിന്റെ ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാളായിരുന്നു ഇന്ന്. കോവിഡ് പ്രതിരോധ ഡ്യൂട്ടികളുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും കഴിഞ്ഞില്ല. ഇക്കാര്യം മനസ്സിലാക്കിയ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ മേനോന്‍, പുഴയ്ക്കല്‍ ശോഭാ സിറ്റിയ്ക്കു സമീപം വാഹനപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷിന്റെ അടുത്തെത്തുകയും ആഘോഷം ഡ്യൂട്ടി സ്ഥലത്തുതന്നെ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കുട്ടികളേയും ഭാര്യയേയും വീഡിയോകോളില്‍ വിളിച്ച്, റോഡരികില്‍ വെച്ച്, സഹപ്രവര്‍ത്തകര്‍ക്ക് കേക്ക് മുറിച്ചുനല്‍കി പിറന്നാളോഘോഷം അങ്ങനെ ഗംഭീരമായി.

Karma News Network

Recent Posts

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

2 mins ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

12 mins ago

പിഞ്ചുകുഞ്ഞിന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി

ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…

24 mins ago

പൊന്നുമോൾക്ക് അച്ഛന്റെ മടിയിൽ ഇരുന്ന് താലികെട്ട്

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആ​ഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…

42 mins ago

എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു, കല്യാൺ ജുവലേഴ്സിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെം​ഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

46 mins ago

14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി റാഹിദ് പിടിയിൽ

തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…

1 hour ago