Categories: kerala

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്കാണ് തലശേരി കോടതി ജാമ്യം നല്‍കിയത്.

ഏപ്രിൽ 5ന് പുലർച്ചെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഷെറിൽ മരിക്കുകയും മറ്റൊരു സിപിഎം പ്രവർത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 3 ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവർത്തകർ അറസ്റ്റിലായി. മരിച്ച ഷെറിൽ അടക്കം കേസിൽ ആകെ 15 പ്രതികളാണുള്ളത്.

ബോംബ് സ്ഫോടനക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ മലക്കംമറിഞ്ഞിരുന്നു. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്, മറ്റു 3 റിപ്പോർട്ടുകളിലും ഇതാണു ബോംബ് നിർമാണത്തിനു കാരണമെന്ന് ആരോപിക്കുന്നു.

പൊലീസിന്റെ അനാസ്ഥ കാരണമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ആളൊഴിഞ്ഞ വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്. ബോംബ് നിർമാണത്തിൽ യാതൊരു പങ്കും പാർട്ടിക്കില്ലെന്ന് പറഞ്ഞ് വിഷയം നിഷേധിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടിലേക്ക് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എത്തിയിരുന്നു.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

41 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

1 hour ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

1 hour ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

2 hours ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

3 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

3 hours ago