kerala

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം: റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ആലപ്പുഴ :ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്.ഭർത്താവും പൊലീസുകാരനുമായ റെനീസിന്‍റെ കാമുകി , കൂട്ട മരണം നടക്കുന്നതിന് തൊട്ടു മുന്പ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്ല ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്യുന്നത് കഴിഞ്ഞ മെയ് 9ന്.

റെനീസിന്‍റെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബന്ധു കൂടിയായ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയുംചെയ്തു. കേസിന്റെ അന്വേഷണ വേളയിലാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.

ഫോറൻസിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങള്‍. ആത്മഹത്യ നടന്ന മെയ് ഒമ്പതിന് വൈകിട്ട് റെനീസിന്‍റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴസിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. ഹാളില്‍വെച്ച് നജ് ലയുമായി വഴക്കിടുന്നതാണ് ദൃശ്യങ്ങളില്‍. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാര്ട്ടേഴ്സില് താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാര്ട്ടേഴ്സില്‍ നിന്നും മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് നജ്ല പിഞ്ചുമക്കളെ കൊന്ന ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നത്. സിസിടിവി ക്യാമറ ബന്ധിപ്പിച്ചിരുന്നത് റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ്.

റെനീസിന്‍റെ വട്ടിപ്പലിശ ഇടപാടുകളെകുറിച്ചും പൊലീസ് പ്രത്യേകം കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റെനീസിനെ സഹായിക്കുന്ന തരത്തിലാണ് ഈ കേസിലെ അന്വേഷണം എന്ന് ചൂണ്ടിക്കാട്ടി നജ്ലയുടെ കുടുംബം അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. ആത്ഹത്യ ഉള്‍പ്പെടെ വീട്ടില്‍ നടക്കുന്നതെല്ലാം റെനീസ് ഫോണില്‍ തല്‍സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നു. എന്നാല്‍ കൂട്ടമരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Karma News Network

Recent Posts

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

9 mins ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

21 mins ago

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

41 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

59 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

1 hour ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

1 hour ago