kerala

മലമ്പുഴ കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയുടെയും സഹോദരന്റെയും മരണം ആത്മഹത്യയെന്ന് പോലീസ്

പാലക്കാട്. രണ്ടുവര്‍ഷം മുമ്പ് മലമ്പുഴയില്‍ കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവ് റഷീദയും സഹോദരന്‍ ഷാജിയും ആത്മഹത്യ ചെയ്തതായി പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കടുക്കാംകുന്നത്ത് ഇവരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവര്‍ മലമ്പുഴയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടയതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുടുംബ പ്രശ്‌നവും സാമ്പത്തിക പ്രശ്‌നവുമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്.

മലയില്‍ നിന്നും ബാബുവിനെ 2022 ഫെബ്രുവരിയിലാണ് രക്ഷിച്ചത്. ബാബു ജീവിതത്തിലേക്ക് മടങ്ങി വന്ന രണ്ടാം വാര്‍ഷികത്തിലാണ് മാതാവിന്റെയും സഹോദരന്റെയും മരണം.

Karma News Network

Recent Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

19 seconds ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

18 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

35 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

55 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

56 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago