more

എന്റെ തലയില്‍ കൈവച്ച് പതിവില്ലാതെ അമ്പിളി ചേട്ടന്‍ അത് പറഞ്ഞു, പൊന്നമ്മ ബാബു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാര്‍. അഭിനയ ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നവരാണ് ഏവരും. കഴിഞ്ഞ ദിവസം അദ്ദേഹം പൊട്ടിച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റ് ആയിരുന്നു. നായകനായും സഹനടനായും വില്ലനായും ഒക്കെ അദ്ദേഹം സിനിമയില്‍ തിളങ്ങി നിന്നും. മലയാളത്തില്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളായിരുന്നു ജഗതി. ജഗതി ശ്രീകുമാറിനൊപ്പം നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുളള പൊന്നമ്മ ബാബു ഇപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ജഗതിക്ക് അപകടം സംഭവിക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നടി തുറന്നുപറഞ്ഞു. അന്ന് അദ്ദേഹം തന്നോട് പറഞ്ഞ കാര്യമാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നമ്മ ബാബു പറഞ്ഞത്. തന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുളള വ്യക്തിയാണ് അമ്പിളി ചേട്ടന്‍. ഞാന്‍ അത്രത്തോളം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം,. അമ്പിളി ചേട്ടന്‌റെ തിരിച്ചുവരവിനായി ഓരോ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.

അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അമ്പിളി ചേട്ടന് അപകടം പറ്റുന്നതിന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്നസെന്റ് ചേട്ടനും ഞാനും അമ്പിളി ചേട്ടനുമൊക്കെ ഒന്നിച്ച് അഭിനയിച്ച ഞാന്‍ ഇന്നസെന്റാണ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടുപിരിഞ്ഞത്.

എന്റെ ഭാഗം കഴിഞ്ഞു ഇനി ഞാന്‍ പോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്തോ പതിവില്ലാതെ എന്റെ തലയില്‍ കൈവച്ചിട്ട് പറഞ്ഞു. പൊന്നമ്മ നന്നായി വരും. ആ വാക്കുകള്‍ ഇന്നും എന്റെ മനസിലുണ്ട്. മലയാളത്തിലെ അതുല്യ നടന്‍ അമ്പിളി ചേട്ടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍, -പൊന്നമ്മ ബാബു അഭിമുഖത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

19 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

33 mins ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

49 mins ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

1 hour ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

2 hours ago