entertainment

ഞാനും ലക്ഷ്മിപ്രിയയെ പോലെയാണ്, എല്ലാം വെട്ടി തുറന്ന് പറയും, പൊന്നമ്മ ബാബു പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് പൊന്നമ്മ ബാബു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. നാടകത്തിലൂടെയാണ് താരം കരിയര്‍ ആറംഭിച്ചത്. സിനിമയില്‍ എത്തിയ നടി മൂന്നൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് ഫിനാലെയോട് അടുക്കുമ്പോള്‍ തനിക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പറയുകയാണ് നടി. നടി ലക്ഷ്മിപ്രിയയെ കുറിച്ചാണ് പൊന്നമ്മ ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍, ‘നമ്മുടെയെല്ലാവരുടേയും ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയെ എനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ട്. നല്ലൊരു കലാകാരിയാണ്. കൂടാതെ ബി?ഗ് ബോസ് പോലുള്ള ഒരു ഷോയില്‍ വന്ന് മത്സരിച്ച് ഇത്രയും നാള്‍ പിടിച്ച് നിന്ന് ഫൈനല്‍ വരെ എത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് വളരെ വിഷമകരമായ ഒന്നാണ്. ഒരുപാട് ടാസ്‌ക്കുകളും പ്രതിസന്ധികളുമെല്ലാം ലക്ഷ്മിപ്രിയ കടന്നു. വളരെ കഷ്ടപ്പെട്ടാണ് ഫിനാലെ വരെ എത്തിനില്‍ക്കുന്നത്. ലക്ഷ്മിപ്രിയയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ലക്ഷ്മി എല്ലാം തുറന്ന് സംസാരിക്കുന്ന സ്വഭാവക്കാരിയാണ് എന്നതാണ്.

ജീവിതത്തില്‍ ഞാനും ലക്ഷ്മിപ്രിയയെപ്പോലെ എല്ലാം വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. ലക്ഷ്മിയുടെ ആ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ദേഷ്യമായാലും സ്‌നേഹമായാലും കരച്ചിലായാലും ലക്ഷ്മിപ്രിയ തുറന്ന് കാണിക്കും. ലക്ഷ്മി പുറത്ത് എന്താണോ അത് തന്നെയാണ് ഹൗസിനുള്ളിലും ഞാന്‍ കണ്ടത്. മറ്റൊരു ലക്ഷ്മിയായി അഭിനയിക്കാനും ലക്ഷ്മി ശ്രമിച്ചിട്ടില്ല. ലക്ഷ്മിപ്രിയ ഫൈനലില്‍ എത്തിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലക്ഷ്മിപ്രിയ ജയിക്കണമെന്നാണ് എന്റെ ആ?ഗ്രഹം. അതുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേരുന്നു’്.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 min ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

19 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

32 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

38 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago