kerala

ട്രെയിനിൽ യാത്രക്കാരനെ പോലീസ് മർദിച്ച കേസ്; മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും പൊലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍

മാവേലി എക്സ്പ്രസില്‍ പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും പൊലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍ പറഞ്ഞു. ടിക്കറ്റ് എടുത്തിരുന്നെങ്കിലും അത് ജനറല്‍ ടിക്കറ്റാണോയെന്നും ഷമീറിന് ഓര്‍മ്മയില്ല. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തന്നെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു ഷമീര്‍.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശി പൊന്നൻ ഷമീറിനാണ് മ‍ർദ്ദനമേറ്റതെന്ന് റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്.

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്. അമ്പതുകാരനായ ഇയാൾ 2001 ൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2010 ൽ 17 വയസുള്ള ബന്ധുവായ പെൺകുട്ടിയെയും കൊണ്ട് നാടുവിട്ടതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പീഡനത്തിന് കേസുണ്ടായെങ്കിലും കോടതി പിന്നീട് ഇയാളെ വെറുതെ വിട്ടു.
2014 ലും 2016 ലും കൂത്തുപറമ്പ് ബസ് സ്റ്റാന്‍റിലും ബാറിനടുത്തുമായി രണ്ട് അടിപിടി കേസിലും ഇയാൾ ഉൾപെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ നടക്കുകയാണ്. ഭാര്യവീടായ ഇരുക്കൂർ ആയിപ്പുഴയിലാണ് ഇയാൾ താമസിക്കുന്നത്. കുറച്ച് ദിവസമായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഷമീറിനെ ബൂട്ടുകൊണ്ട് തൊഴിച്ച എഎസ്ഐ പ്രമോദിനെ എഡിജിപി സസ്പെന്റ് ചെയ്തിരുന്നു.

Karma News Editorial

Recent Posts

തുണി മടക്കിവച്ചില്ല, 10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എ റിഞ്ഞ് പിതാവ്

കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…

4 mins ago

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

20 mins ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

33 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

46 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

1 hour ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

1 hour ago