trending

പുരുഷ ശരീരത്തിലെ പച്ചയായ സ്ത്രീ മനസിനെ കാണാനാണ് ഷേവ് ചെയ്യാതിരുന്നത്, കുറിപ്പ്

എന്നിലെ പെണ്ണ് എന്ന കാപ്ഷനോടെ കുറച്ചു ദിവസങ്ങൾക്കു മുന്നെ ചില ചിത്രങ്ങൾ വൈറലായിരുന്നു. മീശയും താടിയുമുള്ള ഒരു പുരുഷനെ മറ്റൊരു പുരുഷൻ വിവാഹം കഴിച്ചാൽ എങ്ങനെയിരിക്കും, അത്തരമൊരു ആശയത്തിലൂടെ കടന്നു പോയാണ് ആ ഫോട്ടോഷൂട്ട് ഒരുക്കിയത്. മിക്കു രാജേഷും സച്ചു കാശിയുമായിരുന്നു മോഡലുകളായെത്തിയത്. വൈറൽ ഫോട്ടോ ഷൂട്ടിനെക്കുറിച്ചുള്ള പൊന്നു സൂര്യയുടെ കുറിപ്പാണിപ്പോൾ വൈറലായിരിക്കുന്നത്

കുറിപ്പിങ്ങനെ,

‘എന്നിലെ പെണ്ണ്’ എന്ന ഞങ്ങളുടെ ചെറിയ ഒരു ഫോട്ടോഷൂട്ട് ഞങ്ങൾ വിചാരിച്ചതിലും അധികം വൈറൽ ആയി. ഒരു പക്ഷെ നെഗറ്റിവ് കമന്റുകൾ കൂടുതൽ പ്രതീക്ഷിച്ച ഞങ്ങളെ ഞെട്ടിച്ചത് പോസിറ്റീവ് കമന്റുകൾ ആണ് . അതെ നമ്മുടെ കാഴ്ചപ്പാടുകൾ മാറി തുടങ്ങിയിരിക്കുന്നു . ഭാഷാന്തരങ്ങൾക്ക് അപ്പുറം ഈ വിഡിയോ എത്തിയപ്പോൾ ഒരുപാട് ചോദ്യങ്ങൾ വന്നു. അതിനുള്ള മറുപടിയാണ് ഇവിടെ എഴുതുന്നത്.

എന്തുകൊണ്ട് ഈ സ്ത്രീ വേഷത്തിന് താടി ഷേവ് ചെയ്തില്ല .അത് അവരെ അവഹേളിക്കാൻ ആണോ ? പുരുഷ ശരീരത്തിലെ സ്ത്രീക്ക് പുരുഷ ശരീരത്തിലെ മാറ്റങ്ങൾ നടന്ന് കൊണ്ടേ ഇരിക്കും.അതായത് മുടി വളരും , താടി വളരും , മീശ വളരും. ഷേവ് ചെയ്‌തും മേക്കപ്പ് ചെയ്‌തും മികച്ച സർജറികളിലൂടെയും ആണ് രോമവളർച്ച തടയുന്നത് . അവരെ അവഹേളിക്കുന്നതിന് വേണ്ടിയല്ല , പുരുഷ ശരീരത്തിലെ പച്ചയായ സ്ത്രീ മനസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നതിനാണ് ഷേവ് ചെയ്യാതിരുന്നത്.

ട്രാൻസ്‌ജെൻഡർ സ്ത്രീ പ്രസവിക്കുമോ ? ഈ വർക്കിൽ ആദ്യം കാണിക്കുന്ന ചിത്രം ‘സ്ത്രീ കൽപ്രതിമയ്ക്ക്’ മുന്നിൽ ഇരിക്കുന്ന ‘ട്രാൻസ് സ്ത്രീയെ’ ആണ്. അവരുടെ സ്വപ്നങ്ങളാണ് പിന്നീടുള്ളത്. (പാർട്ട് 1 – ഷൂട്ട് ചെയ്തത് തിരുവനന്തപുരത്ത് ആണ് ) ഈ വർക്ക് അവസാനിക്കുമ്പോൾ കാണിക്കുന്ന ചിത്രം ‘അമ്മയും കുഞ്ഞും കൽപ്രതിമയുടെ മടിത്തട്ടിൽ കിടക്കുന്ന ‘ട്രാൻസ് സ്ത്രീയായ അമ്മയെ ‘ ആണ് . (നാച്ചർ ഓഫ് മൈ മദർ – ഇത് കൊല്ലം ആശ്രാമം മൈതാനത്തുള്ള പ്രതിമയാണ് ) അതായത് അമ്മയാകാനുള്ള ഇവരുടെ ആഗ്രഹം ശിലപോലെ ജീവനില്ലാതെ നിൽക്കുകയാണ്. അമ്മയാകുന്ന ഈ ശിലയ്ക്ക് ജീവൻ നൽകാൻ ശാസ്ത്രത്തിന് കഴിയട്ടെ.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

24 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

36 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

47 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago