trending

ആള്‍ക്കൂട്ടത്തിനിടയില്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ചു വലിച്ച് യുവതി

ആള്‍ക്കൂട്ടത്തിനിടയില്‍ മാര്‍പാപ്പയുടെ കൈപിടിച്ചു വലിച്ച്‌ യുവതി. ഇതോടെ മാര്‍പാപ്പ യുവതിയോട് ക്ഷോഭിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തന്നെ കാണാന്‍ തടിച്ചുകൂടിയ തീര്‍ത്ഥാടകരെ കാണുന്നതിനിടെയാണ് മാര്‍പാപ്പ ഒരു സ്ത്രീയോട് ക്ഷുഭിതനായത്.

കുട്ടികളെ തഴുകിയും കൈകൊടുത്തും മുന്നോട്ടുപോയ മാര്‍പാപ്പയുടെ കൈ യുവതി പിടിച്ചുവലിക്കുകയായിരുന്നു. മാര്‍പാപ്പ രണ്ടുതവണ യുവതിയുടെ കൈയില്‍ അടിക്കുകയും ക്ഷുഭിതനാകുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

ചടങ്ങുകള്‍ക്കുശേഷം വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങിവന്ന് അഭിവാദനം ചെയ്യുന്നതിനിടെയാണ് സംഭവം. കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും അവരെ ആശീര്‍വദിച്ചും മുന്നോട്ടു പോകുന്നതിനിടയിലാണ് ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ മാര്‍പ്പാപ്പയുടെ കൈയില്‍ പിടിച്ച്‌ വലിക്കുകയായിരുന്നു.

വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം തിരിഞ്ഞുനടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ കൈയില്‍ യുവതി കയറിപ്പിടിക്കുന്നത്. മാര്‍പ്പാപ്പ കൈവിടുവിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീ മുറുക്കെ പിടിക്കുകയിരുന്നു. ഇതോടെ ക്ഷുഭിതനായ മാര്‍പ്പാപ്പ യുവതിയുടെ കൈയ്യില്‍ അടിക്കുന്നതും വീഡിയോയില്‍ കാണാം.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പമായിരുന്നു മാര്‍പ്പാപ്പ ജനങ്ങളുടെ ഇടയിലേക്കെത്തിയത്. പെട്ടെന്നുള്ള സംഭവത്തില്‍ ഇടപെടാന്‍ അവര്‍ക്കായില്ല. മാര്‍പ്പാപ്പ തന്റെ അടുത്തേക്ക് വരുന്നതിന് യുവതി കുരിശ് വരയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എന്താണ് അവര്‍ പോപ്പിനോട് പറഞ്ഞത് എന്ന് വ്യക്തമല്ല.

സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. ക്ഷമ നശിച്ചതിനാലാണ് താന്‍ സ്ത്രീയുടെ കെെ തട്ടിമാറ്റിയതെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന പുതുവത്സര ആഘോഷപരിപാടിയുടെ സമാപന ചടങ്ങിലായിരുന്നു അദ്ദേഹം ക്ഷമാപണം നടത്തിയത്.

ഏതു സമയത്തും മനുഷ്യര്‍ക്ക് ക്ഷമ നശിക്കാം. എനിക്കും ക്ഷമനശിക്കാം. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്ന് മാര്‍പാപ്പ പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദൈവ നിന്ദയാണെന്ന് പറഞ്ഞ ശേഷമായിരുന്നു മാര്‍പ്പാപ്പയുടെ ക്ഷമാപണം. സമൂഹത്തില്‍ സ്ത്രീകള്‍ തുടര്‍ച്ചയായി ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ ആക്രമിക്കുക എന്നാല്‍ ദൈവത്തെ ധിക്കരിക്കുക എന്നാണ്. സ്ത്രീകളുടെ പവിത്രമായ ശരീരത്തെ പരസ്യങ്ങളിലും മറ്റും മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. സ്ത്രീ ശരീരം ഉപഭോഗവസ്തു എന്നതിനപ്പുറം ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Karma News Network

Recent Posts

‘ചത്ത..’ എന്ന വാക്ക് ഉച്ചരിച്ച ശേഷം ‘ചാപിളള’ എന്നാക്കുന്നു, വലിച്ചെറിഞ്ഞ് കൊലചെയ്യപ്പെട്ട നവജാത ശിശുവിനെ മോശമായി ചിത്രീകരിച്ച കമ്മീഷണർക്കെതിരെ അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

കൊച്ചി കടവന്ത്ര പനമ്പള്ളി നഗർ-വിദ്യാനഗറിൽ നിന്ന് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ പിഞ്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞുകൊന്ന വാർത്ത വേദനയോടെയാണ് നാം കേട്ടത്. സംഭവത്തിൽ…

26 mins ago

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

58 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

2 hours ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

2 hours ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

2 hours ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

3 hours ago