topnews

വിവാഹത്തിനൊപ്പം നിര്‍ധനരായ അഞ്ച് യുവതികളുടെ വിവാഹം, 300 പേര്‍ക്ക് ഡയാലിസിസ് സൗകര്യം

തൃശ്ശൂർ: പലപ്പോഴും വിവാഹം എങ്ങനെ ആർഭാടം ആക്കം എന്ന് ചിന്തിക്കുന്നവർ ആണ് ഇന്നത്തെ തലമുറയിൽ ഉള്ളത്. സ്വന്തം മക്കളുടെ വിവാഹം വ്യത്യസ്തം ആക്കാൻ ഓരോ മാതാപിതാക്കളും ഇന്ന് ശ്രമിക്കുന്നുണ്ട്. എന്നാല് ഇതിൽ നിന്നും വ്യത്യസ്തമാണ് തൃശൂരിൽ നടന്ന വിവാഹം.

ഇവിടെ മകന്റെ വിവാഹത്തിനൊപ്പം നിർധനരായ അഞ്ച് യുവതികളുടെ വിവാഹം നടത്തിയിരിക്കുകയാണ്. മാത്രമല്ല 300 പേർക്ക് ഡയാലിസ് സൗകര്യവും ഒരുക്കി ഇൗ വ്യവസായി. യു എ ഇയിലെ സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഉടമ തൃശ്ശൂർ സ്വദേശി വി ടി സലീമാണ് മകന്റെ വിവാഹം കാരുണ്യ പ്രവർത്തനത്തിനുള്ള വേദി കൂടി ആക്കി മാറ്റിയത്. വി ടി സലീമിന്റെ മകൻ ഡോക്ടർ അസ്ലം സലീമും ഫർഹീൻ ഫാരിയയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.

തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ
ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുൾ റഹ്മാൻ അൽ കാസിമി, വ്യവസായികളായ എം എ യൂസഫലി, ആസാദ് മൂപ്പൻ തുടങ്ങി കേരളത്തിലെ പ്രമുഖ വ്യവസായികളും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മുനവറി ശിഹാബ് തങ്ങൾ സിനിമാതാരങ്ങളായ മമ്മൂട്ടി, ദിലീപ്, റോമ തുടങ്ങിയവരും നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ കടകം പള്ളി സുരേന്ദ്രൻ, ഇ പി ജയരാജൻ, എ കെ ബാലൻ, പി കെ കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ തുടങ്ങി രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

 

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

23 mins ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

1 hour ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

2 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

3 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago