തിരുവനന്തപുരം/ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇനി ഇപ്പോഴും സായുധ പോലീസിന്റെ കാവൽ. കെ സുധാകരന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രകളിലും സായുധ പൊലീസിന്റെ അകമ്പടി ഇനി ഇപ്പോഴും ഉണ്ടാവും.
സുധാകരന്റെ നേര്‍ക്ക് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നടപടികൾ ശക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സുധാകരന് സുരക്ഷ ശക്തമാക്കുകയായിരുന്നു.
സുധാകരന്റെ വാഹനത്തിനും അതോടെ പോലീസ് അകമ്പടി ഏർപ്പെടുത്തിയി രുന്നു. ഇതിനൊക്കെ പുറമേയാണ് സായുധ സേനയുടെ സുരക്ഷ കൂടി ഇപ്പോൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേര്‍ക്ക് വ്യാപക അക്രമം കേരളത്തിൽ അരങ്ങേറുകയുണ്ടായി. ഈ സംഭവങ്ങൾ കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…