entertainment

രണ്ടു മരുമക്കളും ഹിന്ദുക്കൾ, മതം മാറിയിട്ടില്ല, മൂത്ത മകൻ ജനിക്കുന്നത് വിവാഹം കഴിഞ്ഞ് ഏഴാം വർഷത്തിൽ- യേശുദാസിന്റെ ഭാര്യ

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ യേശുദാസിന്, പ്രീയപ്പെട്ടവർ ജന്മദിനാശംസകൾ നൽകിയിരുന്നു. പിന്നണിഗാന രംഗത്തേ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ല. 1961 നവംബർ 14നാണ് ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോർഡ് ചെയ്തത്.

രാമൻ നമ്പിയത്ത് നിർമിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത ‘കാൽപാടുകൾ’ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എംബി ശ്രീനിവാസനായിരുന്നു. പിന്നീടാണ് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുന്നത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് യേശുദാസിന്റെ വലിയ ആരാധിക കൂടിയായ പ്രഭ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞു പുതിയ അംഗത്തിനു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് ഏഴുവർഷം നീണ്ടു. ദൈവം നിശ്ചയിച്ച സമയമായത് അപ്പോഴാകും. ആ സമയം ദാസേട്ടൻ മൂകാംബികയിലായിരുന്നു. ആദ്യമായി മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണർന്ന പ്രാർഥന ഞാൻ കണ്ടു. അതു കഴിഞ്ഞ് ഒരു വർഷവും അഞ്ചുമാസവും കഴിഞ്ഞ് വിജയ്, മൂന്നുവർഷം കഴിഞ്ഞ് വിശാലും വന്നു. മൂന്നാമത്തെ കുട്ടി പെണ്ണ് ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ

മക്കൾക്കെല്ലാം പേരിട്ടത് ഞാനാണ്. മൂന്നു മക്കളും ചെറുപ്പത്തിലേ തന്നെ പാടുമായിരുന്നു. പക്ഷേ, വിജയ്‌ക്കാണ് ടേസ്റ്റ് കൂടുതൽ ഉള്ളതെന്ന് ദാസേട്ടൻ പറയുമായിരുന്നു. വിജയ് പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചു, മറ്റു രണ്ടുപേർ പഠിത്തത്തിലും.പെൺമക്കളില്ലാത്ത സങ്കടം മാറിയത് ദർശന വന്നതോടെയാണ്. ആ കുടുംബത്തെ ഞങ്ങൾക്ക് നേരത്തെ അറിയാം. മോളുടെ 16–ാം വയസ്സിലാണ് ഞങ്ങൾ മോളെ കാണുന്നത്. ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാൻ വന്നപ്പോൾ. പിന്നെ അവൾ ഞങ്ങളുടെ മകളായി, വിജയുടെ പെണ്ണായി വീട്ടിലേക്ക് വന്നു.

വിശാലിന്റെ ഭാര്യ വിനയയും വിശാലും അമേരിക്കയിലാണ്. രണ്ടു മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത്. ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹം- പ്രഭ പറഞ്ഞു.

Karma News Network

Recent Posts

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

5 seconds ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

30 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

31 mins ago

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

34 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

53 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

1 hour ago