entertainment

ഞാനില്ലെങ്കിൽ എന്റെ മക്കൾ എന്തുചെയ്യുമെന്ന പേടി സോമദാസിനുണ്ടായിരുന്നു- പ്രദീപ് ചന്ദ്രൻ

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് സോമദാസ്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്ന സോമദാസിന്റെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്.

സോമുവിനൊപ്പമുളള ഓർമ്മകൾ ബിഗ് ബോസ് സഹമൽസരാർത്ഥിയും നടനുമായ പ്രദീപ് ചന്ദ്രൻ, വാക്കുകൾ ഇങ്ങനെ, ഒരു പാവമാണ്. എല്ലാവരോടും ഭയങ്കര കാര്യമാണ്. അദ്ദേഹത്തിന്‌റെ പാട്ട്, സോമുവിന്‌റെ ജീവിതം മുഴുവൻ പാട്ട് ആയിരുന്നു. ബിഗ് ബോസ് സമയത്തൊക്കെ അദ്ദേഹത്തിന്‌റെ ഒരുപാട് പാട്ടുകൾ കേൾക്കാനുളള ഭാഗ്യമുണ്ടായി. ബിഗ് ബോസിൽ ഒരാഴ്ച സോമദാസിന്റെ പാട്ട് കേട്ടായിരുന്നു എല്ലാവരും രാവിലെ ഉണർന്നത്. അങ്ങനെ ഞങ്ങളും പുളളിക്കൊപ്പം ചേർന്ന് ഒരുമിച്ച് പാടും. കൊട്ടും പാട്ടുമൊക്കെയായി ആഘോഷമായിരുന്നു ബിഗ് ബോസിൽ.

അദ്ദേഹത്തിന്‌റെ കുടുംബത്തെ കുറിച്ചെല്ലാം ഞങ്ങളോട് സംസാരിച്ചിരുന്നു. സോമദാസ് സീരിയസായിട്ടുളള മനുഷ്യനൊന്നുമല്ല. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മക്കളെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഇരിക്കുമായിരുന്നു. അവരെ ഇത്രയും ദിവസങ്ങൾ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലെന്ന് അന്ന് സോമു പറഞ്ഞു. അപ്പോ ഒരുപാട് കാര്യങ്ങൾ പുളളിയെ അലട്ടിയിരുന്നു.

സോമദാസിനറെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ആലോചിക്കുന്നുണ്ട്. കാരണം ബിഗ് ബോസിലുളള സമയത്ത് സോമദാസിന്‌റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു.അപ്പോ അതിന്‌റയകത്ത് ഉണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹത്തെ കുറിച്ചുളള കാര്യങ്ങൾ അറിയാം. കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്‌റെ വീട്ടിൽ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാൻ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

17 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

42 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

3 hours ago