topnews

രാജ്യത്തെ വാക്‌സിനേഷന്‍ 2021 അവസാനത്തോടെ പൂര്‍ത്തീകരിക്കും : കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: 2021 അവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വാഗ്‌ദാനവുമായി മന്ത്രി രംഗത്തെത്തിയത് .

“ഇന്ത്യയിലെ വാക്‌സിനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ രാഹുല്‍ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടെ. അവിടങ്ങളില്‍ വാക്‌സി നേഷന്‍ താറുമാറാണ്. മേയ് ഒന്നു മുതല്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ അവര്‍ സ്വീകരിച്ചിട്ടുപോലുമില്ല, ജാവഡേ ക്കര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്ബോള്‍ ഒരു കാര്യം വ്യക്തമാകുന്നു- ടൂള്‍കിറ്റ് ഉണ്ടാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണ്, ജാവദേക്കര്‍ ആരോപിച്ചു .

കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും വാക്‌സിന്‍ വിതരണത്തിലും പ്രധാനമന്ത്രിയുടെ പരാജയം ചൂണ്ടിക്കാട്ടി രാഹുല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു .

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

12 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

48 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago