entertainment

ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു, തമ്പുരാട്ടി ചിത്രത്തെ കുറിച്ച് പ്രമീള

മലയാളത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വലിയ തിരക്കുള്ള നായികയായിരുന്നു പ്രമീള. 250ല്‍ അധികം ചിത്രങ്ങളില്‍ പ്രമീള അഭിനയിച്ചിട്ടുണ്ട്. രവികുമാറിന്റെയും വിന്‍സന്റിന്റെയും രാഘവന്റെയും നായികയായി പ്രമീള തിളങ്ങി. തമ്പുരാട്ടി എന്ന് ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ തമ്പുരാട്ടിയിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രമീള.

പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ, ‘തമ്പുരാട്ടി ഒരു ഗ്‌ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്‌ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരാണ് തമ്പുരാട്ടിയുടെ സംവിധായകന്‍. അവര്‍ കഥ പറഞ്ഞു. ആദ്യം ഞാന്‍ നിരസിച്ചു. പിന്നേ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. കഥാപാത്രം നന്നാവാന്‍ കുറിച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യര്‍ത്ഥിച്ചു.

ഞാന്‍ അതും അനുസരിച്ചു. നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവന്‍ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവര്‍ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാന്‍ അവര്‍ക്ക് തമ്പുരാട്ടി പ്രമീളയും. ‘തമ്പുരാട്ടി’യില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. എന്നാല്‍ ആ സിനിമയില്‍ ചില ബിറ്റ് സീനുകള്‍ തിയേറ്ററുകാര്‍ ഉള്‍പ്പെടുത്തിയതായി പിന്നീട് അറിഞ്ഞു.’

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

5 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

20 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago