Categories: kerala

മഴയത്ത് സ്ലാക്ക്ലൈനിങ് നടത്തി പ്രണവ് മോഹൻലാൽ, വീഡിയോ

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. പ്രണവ് നായകനായെത്തിയ ഹൃ​ദയവും ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം പുറത്തിറങ്ങിയതോടെ ആരാധകരും ഏറി. ചെറിയപ്രായത്തിൽ തന്നെ പ്രണവം പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.

ഇപ്പോളിതാ മഴയത്ത് സ്ലാക്ക്‌ലൈനിങ് ചെയ്യുന്ന നടൻ പ്രണവ് മോഹൻലാലിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. പ്രണവ് തന്നെയാണ് തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുറച്ച് കാലങ്ങളായി ഇൻസ്റ്റഗ്രാമിൽ യാത്രകളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രണവ് പങ്കുവെക്കാറുണ്ട്. നേരത്തേ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നില്ല പ്രണവ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്. 2022 ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ ഗംഭീര വിജയം നേടി. ഹൃദയത്തിന് ശേഷം പ്രണവിന്റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

പ്രണവിന്റെ ലാളിത്യത്തെ കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്. ജാഡയില്ലാതെ, എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്. പ്രണവിന്റെ യാത്രകളോടുള്ള താൽപര്യത്തെക്കുറിച്ചും ആരാധകരും സുഹൃത്തുക്കളും സംസാരിക്കാറുണ്ട്. പുനർജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു.

Karma News Network

Recent Posts

മകൾ ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല, പീഡനത്തിന് ഇരയായെന്ന് സംശയം, കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു

കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ‌ 23-കാരി കുറ്റം…

20 mins ago

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം…

32 mins ago

മാളവികയുടെ വിവാഹത്തിൽ താരമായി ദിലീപും കുടുബവും

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ്…

46 mins ago

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

59 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

1 hour ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

1 hour ago