national

രാത്രിയിൽ കാമുകിയുടെ വീട്ടിലെത്തി ; അമ്മ കണ്ടതോടെ ടെറസില്‍നിന്ന് താഴേക്ക് ചാടി, 18-കാരന് ദാരുണാന്ത്യം

സേലം: കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) ആണ് മരിച്ചത്. കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടതോടെ പരിഭ്രാന്തനായ വിദ്യാര്‍ഥി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു

വെള്ളിയാഴ്ച അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായ രണ്ടുപേരും സേലത്തെ ലോ കോളേജിലും ഒരുമിച്ചായി.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ സഞ്ജയ് കാമുകിയെ കാണാനായി പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ ടെറസിലേക്ക് വന്നത്. ഇതോടെ സഞ്ജയ് ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

യുവാവിന് വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് കണ്ണംകുറിച്ചി പോലീസ് സ്ഥലത്തെത്തി. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസിച്ചിരുന്നത്. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

4 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

5 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

6 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

6 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

7 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

8 hours ago