trending

ഞങ്ങൾക്ക് കൂട്ടായി അവളും, ഒരിക്കലും നടക്കില്ല എന്നു കരുതിയത് ജീവിതത്തിൽ നടന്നു- പ്രണവ്

പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ഏവർക്കും ഉദാഹരണമാണ് ഇവർ. ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളർന്ന് കിടക്കാണ് പ്രണവ്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് പലരും. ഇവർ എങ്ങനെ ഒന്നിച്ച് ജീവിക്കുമെന്ന് പറഞ്ഞവർക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതം.

ഇപ്പോളിതാ ജീവിതത്തിലെ പുത്തൻ സനോത്ഷോ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് ഇവർ. ഏറെ നാളത്തെ ആ​ഗ്രഹമായിരുന്ന ഒരു കാർ സ്വന്തമാക്കിയതിനെക്കുറിച്ചാണ് പ്രണവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുറിപ്പിങ്ങനെ,

ഇനി ഞങ്ങളുടെ ജീവിത യാത്രയിൽ കൂട്ടായി, ഞങ്ങളോടൊപ്പം അവളും ( കാർ ആണ് ഉദ്ദേശിച്ചത് ) ഉണ്ടാവും. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ പോലും സഫലമാകുന്നു. അതിൽ ഒന്ന് എന്റെ വിവാഹം ആയിരുന്നു. അത് ഷഹാന എന്ന കുട്ടിയുടെ നല്ല മനസും, ദൈവാനുഗ്രഹവും, കൂടാതെ ചങ്ക് കൂട്ടുകാരുടെ കട്ട സപ്പോർട്ടും കൊണ്ട് ഒന്ന് മാത്രമാണ് നടന്നത്….പിന്നെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മരുന്നിനും മറ്റും പണം കണ്ടെത്താനും, അതിലുപരി ഷഹാന കുട്ടിയെ നല്ലോണം നോക്കണം എന്ന ചിന്ത മനസിൽ കൂടിയതിൽ പിന്നെയാണ് ലോട്ടറി വിൽപ്പന എന്നൊരാശയം മനസിൽ ഉദിച്ചത്. അത് പറഞ്ഞപ്പോൾ പലരും നല്ലത് പറഞ്ഞു, മറ്റു ചിലർ മോശം പറഞ്ഞു. എങ്കിലും ഷഹാന കുട്ടി എന്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടും കൽപ്പിച്ചു ലോട്ടറി പരിപാടി തുടങ്ങി. അത് തുടക്കം കുറിക്കാൻ സഹായിച്ചത് ചങ്ക് കൂട്ടുകാർ ആണ്. ആദ്യം ടിക്കറ്റ് എടുക്കുവാൻ പൈസ തന്നു സഹായിച്ചത് DYFI പിഗ്മെന്റസ് യൂണിറ്റ് ആണ്. ലോട്ടറി വിൽപന ഇപ്പോഴും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. അതുകൊണ്ട് തന്നെ എനിക്കാവിശ്യമായ തുക ഞാൻ അതിൽ നിന്നും കണ്ടെത്തുന്നു…

അനിയത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണം എന്നത് ഏതൊരു ചേട്ടന്റെയും ആഗ്രഹമാണ്. എന്റെ അനിയത്തിയുടെ കല്ല്യാണം വലിയ രീതിയിൽ നടത്തണം എന്നായിരുന്നു ആഗ്രഹം. പക്ഷെ എന്റെ ഈ അവസ്ഥ കാരണം എനിക്ക് അതിന് സാധിച്ചില്ല. എങ്കിലും കല്യാണത്തിന്, ലോട്ടറി വിൽപ്പന ഉണ്ടായിരുന്നത് കൊണ്ട് വലുതല്ലെങ്കിലും എനിക്ക് അതിന് വേണ്ടി തരക്കേടില്ലാത്ത ഒരു തുക കണ്ടെത്താൻ സാധിച്ചു….
പിന്നെ വായിൽ കൂടി ഭക്ഷണം കഴിക്കുക എന്നത്. അതിന്റെ പകുതി കടമ്പ കഴിഞ്ഞു. ( ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞതോട് കൂടി വായിലൂടെ ഭക്ഷണം കഴിച്ചു നോക്കാൻ ഡോക്ടർ പറഞ്ഞതനുസരിച്ചു വായിൽ കൂടിയാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോൾ നിലവിൽ കുഴപ്പം ഒന്നും ഇല്ല. അടുത്ത ഓപ്പറേഷൻ വേണോ വേണ്ടയോ എന്ന് ഒരു വർഷത്തിന് ശേഷം ചെക്കപ്പ് നടത്തിയിട്ട് പറയും. അതാണ് പകുതി കടമ്പ എന്ന് പറഞ്ഞത് ) ഓപ്പറേഷന് വേണ്ടി എനിക്ക് ധൈര്യം പകർന്നു തന്നത് എന്റെ ഷഹാന കുട്ടിയാണ്.

ഓപ്പറേഷന് വേണ്ടി പണം കണ്ടെത്താൻ സഹായിച്ചത് flowers tv യിൽ ഞങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ശ്രീ കണ്ഠൻ നായർ സാറുടെ പ്രോഗ്രാമായ “ഫ്ളവേഴ്‌സ് ഒരുകോടി ” എന്ന പ്രോഗ്രാമും, ഫേസ്ബുകിൽ ഇട്ട പോസ്റ്റ് കണ്ട് പണം അയച്ചു തന്ന ഒരുപാട് നല്ല മനസുള്ള ഹൃദയങ്ങളുമാണ്. ആ നല്ല ഹൃദയങ്ങൾക്ക് ഒരായിരം നന്ദി….എന്നോടൊപ്പം, എന്റെ ആവശ്യങ്ങൾക്ക് എപ്പോഴും കൂടെ ഉണ്ടായിരുന്ന എന്റെ ചങ്ക് ബ്രോ വിനു ചേട്ടൻ ഈ അടുത്താണ് ജോലി കിട്ടി വിദേശത്ത് പോയത്. എവിടേക്ക് പോകണമെങ്കിലും ( പുറത്തു പോകാനും, ആശുപത്രിയിൽ പോകാനും മറ്റും ) വിനു ചേട്ടൻ ആണ് കാറ് സെറ്റാക്കി കൊണ്ട് വരുന്നത്. ചേട്ടൻ പോയത് കൊണ്ട് ഷഹാന കുട്ടി പറഞ്ഞു നമുക്ക് സെക്കനാന്റ് ഒരു കാർ വാങ്ങാം. ലോട്ടറി വിൽപ്പന ഉണ്ടല്ലോ. അടവിന് എടുത്താൽ അടവ് അടഞ്ഞു പൊക്കോളും എന്ന്. എനിക്കും തോന്നി അത് ഒരു നല്ല കാര്യം ആണെന്ന്. കാറിന് വേണ്ടി ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കണ്ടല്ലോ. എങ്ങോട്ട് പോകണമെങ്കിലും വണ്ടി എടുക്കാൻ ചങ്ക് കൂട്ടുകാർ ഉണ്ടാവുമല്ലോ. പതിയെ ഷഹാനയെയും ഡ്രൈവിംഗ് പഠിപ്പിക്കാലോ.

കാർ വാങ്ങണമെന്ന് പറഞ്ഞപ്പോൾ ചിലർ പറഞ്ഞു നീ കാർ എടുത്താൽ നാട്ടുകാർ പലതും പറയും എന്ന്. അത് കേട്ടപ്പോൾ അവരോട് ഞങ്ങൾ പറഞ്ഞത് ” എന്റെ ജീവിതം ഇങ്ങനെ ആണെങ്കിലും ഞങ്ങൾക്കുമില്ലേ ആഗ്രഹങ്ങൾ. നാട്ടുകാർ എന്ത് പറയും എന്ന് നോക്കി ഞങ്ങൾ ഒരു റൂമിൽ ഒതുങ്ങി കൂടണമെന്നാണോ പറയുന്നത്. അതിന് ഞങ്ങൾക്ക് പറ്റില്ല. ഞങ്ങളുടെ ജീവിതത്തിൽ കാർ വാങ്ങാൻ ഒരു യോഗം ഉണ്ടെങ്കിൽ അത് നടക്കുക തന്നെ ചെയ്യും. ആര് എന്തു പറഞ്ഞാലും അതിന് ഒരു മാറ്റമില്ല എന്ന്”. അങ്ങനെ കാർ അന്വേഷിച്ചു കണ്ടെത്തി , വാങ്ങി. അതിന് സഹായിച്ച Amal Sankar , Melbin John , Vinoy Wilson , Ajith Va Va , Subash Mv , Sujith Suresh Babu , Athira Suresh Babu , Sreenath Sree Vishnu Vichu Denny Vincent , As Win Djz arun sankar എന്നിവർക്ക് special thanks …. ഇതിനെല്ലാം എനിക്ക് ഭാഗ്യം ലഭിച്ചത് ഷഹാനകുട്ടി എന്റെ ജീവിതത്തിൽ വന്നത് കൊണ്ട് മാത്രമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു…”എല്ലാവരോടും സ്നേഹം മാത്രം “എന്നും എപ്പോഴും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ….

Karma News Network

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

15 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

42 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

53 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

1 hour ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago