entertainment

‘വാടക ഗര്‍ഭധാരണത്തി’ലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായി പ്രീതി സിന്റ

ഇരട്ടക്കുട്ടികള്‍ പിറന്ന സന്തോഷം പങ്കുവച്ച്‌ ബോളിവുഡ് താരം പ്രീതി സിന്റ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രീതി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. സറോഗസി (വാടകഗര്‍ഭപാത്രം)യിലൂടെയാണ് നാല്‍പ്പത്തിയാറുകാരിയായ പ്രീതി അമ്മയായത്. ജയ്, ഗിയ എന്നാണ് മക്കള്‍ക്ക് പേരുനല്‍കിയതെന്നും പ്രീതി പറയുന്നു.

“ഞങ്ങളുടെ അത്ഭുതകരമായ ഈ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാനും ജീനും അതിയായ സന്തോഷത്തിലാണ്, ഞങ്ങളുടെ ഇരട്ടകളായ ജയ് സിന്റ ഗുഡ്‌നഫിനെയും ജിയ സിന്റ ഗുഡ്‌നഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്ബോള്‍ ഞങ്ങളുടെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ ഘട്ടത്തില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് ഡോക്ടര്‍മാര്‍ക്കും സറോഗേറ്റ് മദറിനും നന്ദി,” പ്രീതി കുറിച്ചതിങ്ങനെ.

2016 ഫെബ്രുവരി 29നാണ് ജീന്‍ ഗുഡ്നോഫിനെ പ്രീതി വിവാഹം ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് താരം താമസം മാറിയിരുന്നു. മണിരത്‌നത്തിന്റെ ‘ദില്‍ സേ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായതിനൊപ്പം നിരവധി അവാര്‍ഡുകളും പ്രീതിയെ തേടിയെത്തി. കല്‍ ഹോ നാ ഹോ, വീര്‍ സര, സലാം നമസ്തേ, കഭി അല്‍വിദാ നാ കെഹ്‌ന, ക്യാ കെഹ്‌ന, സംഘര്‍ഷ്, ദില്‍ ചാഹ്താ ഹേ, ഫര്‍സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും പ്രീതിയ്ക്ക് സാധിച്ചു. രണ്ട് ദേശീയ അവാര്‍ഡുകള്‍, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പ്രീതി നേടി.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

20 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

43 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

58 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago