kerala

മകരജ്യോതി ദിവ്യദർശനത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

പത്തനംതിട്ട . മകരജ്യോതി ദിവ്യദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ ആണ് ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചു. ഭക്തരെ വരവേൽക്കുവാൻ കാഴ്ചയിടങ്ങൾ തയ്യാറായി. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, പൊതുമരാമത്തു വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പിലെ പ്രതിനിധികൾ തുടങ്ങിയവരോടൊപ്പം വെള്ളിയാഴ്ച ജില്ലയിലെ വിവിധ ജ്യോതി കാഴ്ചയിടങ്ങൾ സന്ദർശിച്ചതായും കലക്ടർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പഞ്ഞിപ്പാറ, അയ്യന്മല, നെല്ലിമല, അട്ടത്തോട്, ഇലവുങ്കൽ, തുടങ്ങിയ ഇടങ്ങൾ നേരിൽ സന്ദർശിച്ചു ബാരിക്കേഡുകൾ ഉൾപ്പടെ ഉള്ള സുരക്ഷാക്രമീകരങ്ങൾ, വെളിച്ചം, കുടിവെള്ളം, ശൗചാലയങ്ങൾ, ശുചിത്വ സംഘങ്ങൾ, മെഡിക്കൽ ടീം തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായി വരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സമഗ്രപരിശോധന റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.

ജനലക്ഷങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മകരജ്യോതി ദർശനത്തിനായി പത്തനംതിട്ടയിലേക്ക് വരുമ്പോൾ ഏവരും ഭദ്രമായി തൊഴുതു മടങ്ങുവാൻ വേണ്ടുന്ന അധികസൗകര്യങ്ങൾ (അധിക ബസ്സ് സർവീസ്, പാർക്കിംഗ് ഗ്രൗണ്ട് മുതലായവ ) ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർ ഏവരും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു, പരസ്പരം കരുതലോടെ മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു. ജനത്തിരക്കിന്റെ മധ്യത്തിൽ തിരികെ മലയിറങ്ങുമ്പോൾ സാവധാനം ഇറങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!- കലക്ടർ ദിവ്യ എസ് അയ്യർ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.

Karma News Network

Recent Posts

തായ്‌ലാന്റിൽ എത്തിയ മലയാളികളെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി

മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…

11 mins ago

SPC ഉടമ ജെയ്മോൻ പിടിയിൽ, ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…

38 mins ago

കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ, ആവേശം മോഡൽ, ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി കിട്ടി.…

1 hour ago

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

1 hour ago

പോളണ്ടിൽ തൃശ്ശൂർ സ്വദേശി മരിച്ചതിൽ ദുരൂഹത, പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം

തൃശ്ശൂർ : രണ്ടു മാസം മുൻപ്‌ പോളണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി…

2 hours ago

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്, ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ…

2 hours ago