പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് മന്ത്രിമാരെല്ലാവരും നേരിട്ട് പങ്കെടുത്ത ‘ഓഫ് ലൈന്‍’ യോഗം നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ലോക്ഡൗണ്‍ സമയത്ത് ഉള്‍പ്പെടെ ആഴ്ചതോറും മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നിരുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.
43 പുതിയ മന്ത്രിമാരാണ് ഈ മാസം ഏഴിന് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയിലെ കാബിനറ്റ് കമ്മിറ്റികളും കഴിഞ്ഞ ദിവസം പുന:സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരായ സ്മൃതി ഇറാനി, ഭുപേന്ദര്‍ യാദവ്, സര്‍ബാനന്ദ സോനാവള്‍ എന്നിവരെ രാഷ്ട്രീയകാര്യ കമ്മിറ്റിയിലും വിരേന്ദ്ര കുമാര്‍, കിരണ്‍ റിജ്ജിജു, അനുരാഗ് ഠാക്കൂര്‍ എന്നിവരെ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയിലുമാണ് ഉള്‍പ്പെടുത്തിയത്.
പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ ചിലരെ തൊഴില്‍ നൈപുണ്യ വികസന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുമായി പ്രധാനന്ത്രി വീണ്ടും യോഗം ചേരുന്നുണ്ട്, ഇത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മൃതദേഹം…
വയനാട് : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാഗ്ദാനം…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ്…
കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേഹം…
കൊച്ചി: സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം തടയണമെന്ന…
എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…