national

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

ഇപ്പോൾ ജനങ്ങൾ അവധി ആഘോഷത്തിലാണ്.​ ഉത്സവങ്ങൾ ആസ്വദിക്കൂ. എന്നാൽ ജാഗ്രത പുലർത്തണം.​ ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരികയാണ്. അതിനാൽ മാസ്ക്,​ കൈകഴുകൽ,​ തുടങ്ങിയ മുൻകരുതൽ നടപടികളിൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ശ്രദ്ധിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും. ആഘോഷങ്ങൾക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ‘ശ്രദ്ധയോടെ മുന്നോട്ടുപോയാൽ നമ്മൾക്ക് സുരക്ഷിതരായിരിക്കാം, നമ്മുടെ ആഘോഷത്തിന് ഒരു തടസ്സവും ഉണ്ടാകില്ല’- പ്രധാനമന്ത്രി പറഞ്ഞു.

ഈ വർഷത്തെ തന്റെ അവസാനത്തെ ‘മൻ കി ബാത്ത്’ എപ്പിസോഡിൽ, രാജ്യത്തിന്റെ പരമ്പരാഗത രീതികളായ യോഗയും ആയുർവേദവും ഇപ്പോൾ ആധുനിക യുഗത്തിലെ ശാസ്ത്രീയ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിലെ പ്രധാന സംഗതികളായി മാറി. സ്തനാർബുദ രോഗികൾക്ക് യോഗ വളരെ ഫലപ്രദമാണെന്ന് ടാറ്റ റിസർച്ച് സെന്‍റർ നടത്തിയ തീവ്രമായ ഗവേഷണം വെളിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

25 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

59 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago