national

അർദ്ധചാലക മേഖലയിൽ നിക്ഷേപങ്ങളുടെ വലിയ അവസരമാണ് ഇന്ത്യ തുറന്ന് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. രാജ്യത്ത് അര്‍ദ്ധചാലക നിര്‍മാണത്തിനായി സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 50ശതമാനം സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അര്‍ദ്ധചാലക വ്യവസായം വളരുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെമികോണ്‍ ഇന്ത്യ 2023 കോണ്‍ഫറന്‍സ് ഉദ്യോഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം.

രാജ്യം അര്‍ദ്ധചാലക വ്യവസായത്തില്‍ വന്‍ വളര്‍ച്ച കൈവരിക്കും. ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യയില്‍ അര്‍ദ്ധചാലക മേഖലയില്‍ പണം നിക്ഷേപിക്കണം എന്ന് ആളുകള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്ത് കൊണ്ട് നിക്ഷേപം നടത്തിക്കൂട എന്നാണ് ചോദിക്കുന്നത്. അര്‍ദ്ധചാലക മേഖലയില്‍ നിക്ഷേപങ്ങളുടെ വലിയൊരു ചാലകമായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന് മികച്ചതും വിശ്വസനീയവുമായ ചിപ്പ് വിതരണ ശൃംഖല ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അര്‍ദ്ധചാലക രൂപകല്‍പ്പനയില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി ഇന്ത്യയില്‍ 300 കോളേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകം കണ്ട എല്ലാ വ്യവസായ വിപ്ലവവും വിവിധ കാലങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതും വിപ്ലവമായി മാറും. അര്‍ദ്ധചാലക മേഖലയില്‍ ഇന്ത്യയില്‍ അവസരം കൂടി വരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Karma News Network

Recent Posts

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

32 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

59 mins ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

3 hours ago