topnews

ഇന്ത്യ ഉടന്‍ തന്നെ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. ഇന്ത്യ ഉടന്‍ തന്നെ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡേറ്റാ പ്ലാനുകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്ത് 6ജി ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ 5ജിയില്‍ നിന്നും 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5ജി സേവനങ്ങള്‍ രാജ്യത്ത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലഭ്യമാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 22 മേഖലകളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയെന്ന ജിയോയുടെ പ്രഖ്യാപനമാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. 5ജിയെക്കാള്‍ 100 മടങ്ങി വേഗതയുള്ളതാണ് 6ജി. 5ജിക്ക് സെക്കന്റില്‍ 10 ജിഗബൈറ്റ്‌സ് വരെ വേഗം കൈവരിക്കാന്‍ സാധിക്കും. അതേസമയം 6ജിക്ക് ഇത് സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റ് വേഗം കൈവരിക്കാന്‍ സാധിക്കും.

6ജിയുടെ വരവോടെ പരസ്പരം സംസാരിക്കാന്‍ സാധിക്കുന്ന ഡ്രൈവറില്ലാ കാറുകളും ഫാക്ടറികള്‍ അകലങ്ങളില്‍ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയും രംഗത്തെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു മിനിറ്റില്‍ 100 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സ്പീഡ് എന്നാണ് 6ജിയെ വിശേഷിപ്പിക്കുന്നത്.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

59 seconds ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

15 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

21 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

54 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago