തിരുവനന്തപുരം : കരുവന്നൂർ കേസിൽ പ്രധാനമന്ത്രി ഇടപെടുന്നു. തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇഡി പിടിച്ചെടുത്ത 90 കോടിയുടെ സമ്പാദ്യങ്ങൾ നിക്ഷേപകരിലേക്കെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
” കരുവന്നൂർ ബാങ്ക് തട്ടിൽ ഇഡി കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി ഇഡി പ്രവർത്തിക്കുന്നുവെന്നതിൽ അർത്ഥമില്ല. അഴിമതി തടയണമെങ്കിൽ അന്വേഷണ ഏജൻസികൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ ഇഡിയുടെ അന്വേഷണത്തിൽ ഞാൻ ഒരിക്കലും ഇടപെടില്ല. അതിനുള്ള അധികാരം പ്രധാനമന്ത്രിക്കില്ല. പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അവരിലേക്ക് തന്നെ തിരികെ എത്തണമെന്നാണ് ആഗ്രഹം. പാവങ്ങളുടെ പണമെടുത്ത് വസ്തുവകകൾ വാങ്ങി കൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് വിഷയമായല്ല കേന്ദ്രസർക്കാർ ഈ പ്രശ്നത്തെ കാണുന്നത്. ഇത് സാധാരണക്കാരന്റെ പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്നും 2014ന് ശേഷം നിരവധി അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…