social issues

ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു, എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന്, രോക്ഷാകുലനായി പൃഥ്വി

മലപ്പുറത്ത് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് മരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സൈബര്‍ ലോകത്ത് നിന്നും ഉയരുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചപ്പോള്‍ സ്‌ഫോടനമുണ്ടായി ആനയുടെ വായയ്ക്കും നാക്കിനും ഗുരുതപമായ പരുക്ക് പറ്റി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്. ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന്..’ വാര്‍ത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. അത് മാത്രമല്ല സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഈ കാട്ടന ഗര്‍ഭിണി കൂടിയായിരുന്നു. മറ്റൊരാളുടെ കുറിപ്പ് പങ്കുവച്ച് നടന്‍ രാജേഷ് ശര്‍മയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു ഈ സംഭവത്തില്‍ നടന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം:
മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളില്‍ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായില്‍ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരഴക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കില്‍ ഈച്ചകളില്‍ നിന്നും രക്ഷപെടാനോ ആയിരിക്കാം…
രക്ഷാ പ്രവര്‍ത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവള്‍ വെള്ളത്തില്‍ നിന്നും കയറാന്‍ തയ്യാറായില്ല. ഒടുവില്‍ നിന്ന നില്പില്‍ അവള്‍ ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മറ്റൊന്ന് കൂടി കണ്ടെത്തി…ആ പിടിയാന ഗര്‍ഭിണി ആയിരുന്നു.
എല്ലാം തന്റെ കാല്‍കീഴില്‍ ആണെന് അഹങ്കരിച്ച മനുഷ്യന്‍ ഒന്നു കാണാന്‍ പോലും സാധിക്കാത്ത ഒരു വൈറസിന് മുന്‍പില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു…കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മള്‍… ഇമ്മാതിരി ചെയ്തുകള്‍ കാരണം മഹാമാരികള്‍ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നില്‍ ഒരു മനുഷ്യനായി ജനിച്ചതില്‍ ലജ്ജിക്കുന്നു…ആ പൊലിഞ്ഞ ജീവനു മുന്‍പില്‍ കൈകൂപ്പുന്നു….മാപ്പ്…
Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago