topnews

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ബസുകള്‍ ഓടും: ഓട്ടോറിക്ഷകള്‍ക്കും അനുമതി

ജില്ലക്കകത്ത് ഉടന്‍ ബസുകള്‍ ഓടി തുടങ്ങും. ബസുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത് ഗതാഗതവകുപ്പ്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക.
നിലവില്‍ ഇരട്ടി ചാര്‍ജ് വാങ്ങിയാണ് കെഎസ്ആര്‍ടിസി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സര്‍വ്വീസ് നടത്തുന്നത്. ഇത് തന്നെ മറ്റ് സര്‍വീസുകളിലും തുടരും. തല്‍ക്കാലം മിനിമം ചാര്‍ജ് ഇരട്ടിയാക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

നിശ്ചിത യാത്രക്കാരെ മാത്രമാകും ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക. പൊതു ജീവിതം സ്തംഭിക്കാതിരിക്കാനാണ് പരിമിത ഗതാഗത സൗകര്യങ്ങള്‍ ആരംഭിക്കാനുള്ള നീക്കം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലകള്‍ കടന്നുള്ള യാത്രക്ക് പാസെടുക്കണമെന്ന നിലവിലുള്ള രീതി തുടരാനും കര്‍ശനമാക്കാനുമാണ് തീരുമാനം. എന്നാല്‍ നടപടി ക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും. സ്വകാര്യ വാഹനങ്ങളാണ് ഇത്തരത്തില്‍ പാസെടുക്കേണ്ടത്.

Karma News Network

Recent Posts

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

18 mins ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

22 mins ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

35 mins ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

49 mins ago

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

1 hour ago

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി…

1 hour ago