entertainment

ലോക്ക്‌ഡൗണിന് ശേഷം തിയേറ്ററിൽ ആളെ കൂട്ടാൻ മദ്യം നൽകാം- സംവിധായകന്‍

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തീയറ്ററുകൾ അടഞ്ഞ് കിടാക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ഓൺലൈൻ റിവീംസിനെക്കുറിച്ച് വരെ പലരും ആലോചിച്ചുകഴിഞ്ഞു. തീയറ്ററുകൾ തുറക്കുമ്പോൾ ആളെക്കൂട്ടാൻ മദ്യവും ബിയറും നൽകിയാൽ മതിയെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ നാ​ഗ് അശ്വിന്‍. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയേറ്ററുകളില്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം.

അതേസമയം ഈ നിര്‍ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നാ​ഗ് നേരിടുന്നത്. ഇന്ത്യയില്‍ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ഇക്കൂട്ടരുടെ വാ​ദം. കുടുംബപ്രേക്ഷകരെ ഇത് തിയേറ്ററുകളില്‍ നിന്ന് അകറ്റുമെന്നും മറ്റൊരു കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മദ്യം സുലഭമായത് കൊണ്ട് എല്ലാവരും മദ്യപാനികള്‍ ആകില്ലെന്ന വാദവുമായി ചിലര്‍ സംവിധായകന് പിന്തുണ നല്‍കിയിട്ടുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാ​ഗ് അശ്വിന്‍. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാ​ഗ് ഇപ്പോള്‍.

Karma News Network

Recent Posts

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

12 mins ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

45 mins ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

59 mins ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

1 hour ago

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

1 hour ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

1 hour ago