പ്രിയദര്ശന് മോഹന്‍ലാല്‍, ശ്രീനിവാസന്, ഇന്നസെന്റ്, ഉര്‍വശി, ജഗതി ശ്രീകുമാര്‍ തുടങ്ങി നിരവധിപേരെ അണി നിരത്തി പുറത്തിറക്കിയ മിഥുനം വന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. 1993ലാണ് ചിത്രം പുറത്തെത്തിയത്. ഇപ്പോള്‍ മിഥുനത്തിന് ശേഷം ഉര്‍വശിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്ശന്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ വിശേഷം പ്രിയന് പങ്കുവെച്ചത്
‘മിഥുന’ത്തിന് ശേഷം നാളുകള്‍ കഴിഞ്ഞുള്ളൊരു ഒത്തുചേരല്‍! ഉര്‍വ്വശിയുടെ 700-ാം ചിത്രം. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പാത’യില്‍ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, എന്നാണ് പ്രിയന് ഉര്‍വശിയോടൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. ഇതിന് ശേഷം പ്രിയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപ്പാത. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ പുറത്തിറങ്ങുക. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഉര്‍വശി അവസാനമായി അഭിനയിച്ചത്. കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങുക.
മിഴില്‍ സൂരറൈപോട്ര്, മുക്കൂത്തി അമ്മന്‍ എന്നീ സിനിമകളിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. ഓ അന്ത നാട്കള്‍, നെഞ്ചമെല്ലാം കാതല്‍, ഇഡിയറ്റ്, അന്തഗന്‍ തുടങ്ങി നിരവധി സിനിമകളാണ് തമിഴില്‍ താരത്തിന്റേതായി ഒരുങ്ങുന്നത്.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…