topnews

കേരളം നശിക്കാന്‍ കാരണം അയ്യപ്പ കോപം, എല്ലാത്തിനും കാരണം പിണറായി, പിസി ജോര്‍ജ് പറയുന്നു

കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പിസി ജോര്‍ജ്. ശബരിമലയില്‍ തുണിയുടുപ്പിക്കാതെ പെണ്ണുങ്ങളെ കയറ്റാന്‍ പിണറായി ശ്രമിച്ചത് മുതലാണ് കേരളം തകര്‍ന്ന് തുടങ്ങിയത്. പിണറായി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് യാതൊരു പ്രശ്‌നവുമില്ലായിരുന്നു എന്നും പിണറായി ഒന്ന് ഇറങ്ങി കൊടുക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. മാത്രമല്ല മുല്ലപ്പെരിയാര്‍ ഉടന്‍ തകരുമെന്നും തകര്‍ന്നാല്‍ കേരളം കാണില്ലെന്നും അദ്ദേഹം കര്‍മ്മയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ, കേരളം തകര്‍ന്ന് തരിപ്പണമാകാന്‍ കാരണം അയ്യപ്പ കോപം. 2018 മുതലാണ് കേരളം തകരാന്‍ തുടങ്ങിയത്. ശബരിമല ശാസ്താവിന്റെ അടുത്തേക്ക് തുണിയുടുക്കാതെ പെണ്ണുങ്ങളെ കയറ്റാന്‍ പിണറായി തീരുമാനിച്ചതിന് ശേഷമാണ് കേരളത്തിന് ഈ കാണുന്ന തകര്‍ച്ചയുണ്ടാകാന്‍ തുടങ്ങിയത്. അയ്യപ്പ കോപമാണ് എല്ലാത്തിനും കാരണം. പിണറായി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് യാതൊരു ഗതികേടുമുണ്ടായിരുന്നില്ല. അയാള്‍ ഒന്ന് ഇറങ്ങി കൊടുക്കട്ടെ. കേരളത്തില്‍ പിണറായിയുടെ ഏകാഥിപത്യമാണ് നിലനില്‍ക്കുന്നത്.

മുല്ലപ്പെരിയാര്‍ തകരും. ചെറിയൊരു ഭൂചലനം ഉണ്ടായാല്‍ മതി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളം തകര്‍ന്ന് തരിപ്പണമാകും. സംസ്ഥാനമേ കാണില്ല. മുസ്ലീം സമൂഹം ഭക്ഷണം ഊതുന്ന ഒരു പതിവാണ്. മൂന്ന് വട്ടം അവര്‍ ഊതും. തുപ്പല്‍ വീഴുന്നുണ്ടോ എന്നറിയില്ല. അത് തെറ്റാണ്, ഭക്ഷണത്തില്‍ ഊതെണ്ട കാര്യമില്ല. ഊത്തും തുപ്പുമുള്ള ഹോട്ടലില്‍ കയറേണ്ടതില്ല, വേറെ ഹോട്ടലും കടയും ഉപയോഗിക്കണം. അത്തരം ഭക്ഷണം താത്പര്യമുള്ളവര്‍ ആ ഹോട്ടലില്‍ കയറട്ടെ, അല്ലാത്തവര്‍ മറ്റ് ഹോട്ടലില്‍ കയറണം. ഇതിന് ഒരു വഴക്കിന്റെ ആവശ്യമില്ല.

ഇന്ത്യയില്‍ ആകപ്പാടെ കമ്യൂണിസമുള്ളത് കേരളത്തിലാണ്. അത് കമ്യൂണിസം എന്നല്ല പിണറായിസം എന്ന് പറയണം. ചൈനയിലും റഷ്യയിലും ഇപ്പോള്‍ കമ്യൂണിസമില്ല. സ്വേച്ഛാതിപത്യം ഏകാധിപത്യം റൗഡിസം ആണ് കേരളത്തില്‍ നടക്കുന്നത്.

വീഡിയോ റിപ്പോര്‍ട്ട് കാണാം..

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

2 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

3 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

3 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

4 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

4 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

5 hours ago