topnews

പ്രിയങ്കയുടെ ആത്മഹത്യ, രാജൻ പി ദേവിൻ്റെ ഭാര്യ ഒളിവിൽ

നടൻ രാജൻ പി.ദേവിന്റെ ഭാര്യ ശാന്ത രാജൻ പി. ദേവ് ഒളിവിലെന്നു പൊലീസ്. നടൻ ഉണ്ണി രാജൻ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയാണ് ശാന്ത. വീട്ടിലും മകളുടെ വീട്ടിലും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. കോവി‍ഡിന്റെ പേരിൽ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

എന്നാൽ ശാന്ത രാജൻ പി.ദേവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് മകളുടെ വേർപാടിൽ ഉള്ളുനീറിക്കഴിയുന്ന കുടുംബത്തിന് ഇരട്ടിയാഘാതമാവുകയാണ്, ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന ഭർതൃമാതാവിന്റെ അറസ്റ്റ് വൈകുന്നത്. ജീവനൊടുക്കുന്നതിന് മുൻപ് പ്രിയങ്ക പൊലീസിൽ നൽകിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭർത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭർതൃമാതാവ് ശാന്തയാണെന്നായിരുന്നു.

10 ാം തീയതി രാത്രിയിൽ പ്രിയങ്കയെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേർന്ന് മർദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്. അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഇളയ മകനും നടനുമാണ് ഉണ്ണി പി. ദേവ്. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് നടനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും അറസ്റ്റ് രേഖപെടുത്തുന്നതും. പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലാണ് ഉണ്ണിയും പ്രിയങ്കയും ഒന്നായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. എന്നാൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനത്തിൽ മനം നൊന്താണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തത്‌ എന്നും ആരോപണം ശക്തമായിരുന്നു.

പ്രിയങ്കയുടെ ശരീരത്തിൽ കാണുന്ന മർദ്ദനത്തിന്റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. മേയ് പത്തിനാണ് സഹോദരനൊപ്പം പ്രിയങ്ക തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. സഹോദരൻ കൂട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

വീട്ടിൽ നടന്ന വിവരങ്ങൾ സഹോദരനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ മൂലം എത്താൻ കഴിയില്ലെന്നും അങ്കമാലി പൊലീസിൽ വിവരമറിയിക്കാനായിരുന്നു സഹോദരൻ പറഞ്ഞത്. ഇതേ തുടർന്ന് പ്രിയങ്ക പൊലീസ് സ്റ്റേഷനിൽ തനിക്കേൽക്കേണ്ടി വന്ന മർദ്ദനം പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് ഇത് കാര്യമായി എടുത്തില്ലെന്നാണ് ആക്ഷേപം.

പൊലീസിൽ പറഞ്ഞതിന്റെ പേരിൽ പ്രിയങ്കയെ ഭർത്താവ് രാത്രി മുഴവൻ മുറ്റത്ത് നിർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് പ്രിയങ്ക അനുവൃഭവിക്കുന്ന ക്രൂരത കുടുംബത്തിന് മനസിലായത്. പിറ്റേന്ന് രാവിലെ തന്നെ സഹോദരൻ അങ്കമാലിയിൽ എത്തി പ്രിയങ്കയെ തിരുവനന്തപുരത്ത് വീട്ടിലേക്ക് കൂട്ടുകയായിരുന്നു.കൂടുതൽ സ്വത്തും പണവും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പ്രിയങ്ക മർദ്ദനം ഏൽക്കേണ്ടല്ലോ എന്നോർത്ത് ഓരോ തവണയും ഇവർ കൂടുതലായി പണം എത്തിച്ച് നൽകി.

എന്നാൽ പൊലീസ് ഇടപെടൽ ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയെങ്കിലും അങ്കമാലിയിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. പൊലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയങ്കയും കുടുംബവും. പക്ഷേ, അന്ന് അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോൺ കോൾ വന്നതോടെ മുറിക്കുള്ളിലേക്ക് പോകുകയായിരുന്നു. പിന്നെ കണ്ടത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

14 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

29 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

51 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago