ഇന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹോളിവുഡ് നടിയും മോഡലുമായ പ്രിയങ്കാ ചോപ്ര. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തിന് ശേഷം തന്റെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുകയാണ് താരം. ഇന്ത്യന്‍ ഭക്ഷണ സംസ്കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നടികൂടിയാണ് പ്രിയങ്ക. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയങ്കയുടെ അതിരറ്റ സ്നേഹമാണ് ന്യൂയോര്‍ക്കില്‍ അവര്‍ തുടക്കമിട്ട സോന എന്ന റെസ്റ്റൊറന്റ്. പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് റെസ്റ്റൊറന്റിന് ഉണ്ടായത്.
ഇപ്പോഴിതാ ഇന്ത്യയില്‍ തിരികെയെത്തിയ പ്രിയങ്ക തന്റെ പ്രിയപ്പെട്ട സ്നാക്സ് വിഭവം കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തിലാണ് പ്രിയങ്ക ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ തെരുവുകളിലെ തട്ടുകടകളില്‍ സുലഭമായി ലഭിക്കുന്ന സ്നാക്സായ ദബേലിയുടെ ചിത്രമാണ് പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്.
പകുതി കഴിച്ച ദബേലി നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പ്രിയങ്ക. വടാ പാവിന് സമാനമായ ഗുജറാത്തി സ്നാക്സ് വിഭവമാണ് ദബേലി.
പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവും…
ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…
മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…
ലക്നൗ : ബാങ്കുദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…
മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്പെൻഡ് ചെയ്തു.…